പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയിൽ
1376128
Wednesday, December 6, 2023 5:22 AM IST
പേരൂര്‍ക്കട: പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേരെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം സ്വദേശി സെയ്ഫുദ്ദീന്‍ (36), പാലക്കാട് സ്വദേശി ഹംസാസ് (26) എന്നിവരാണ് അറസ്റ്റിലായത്.
പൂന്തുറ സ്റ്റേഷന് പരിധിയില്‍ പത്തേക്കര്‍ ഗ്രൗണ്ടിനു സമീപം കഴിഞ്ഞ നാലിന് വെളുപ്പിനാണ് കച്ചവടത്തിനെത്തിച്ച 48 ചാക്ക് പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തത്. ലഹരി പദാര്‍ഥങ്ങള്‍ കൊണ്ടുവന്ന ഒരു പിക്അപ് വാഹനവും 3, 69,000 രൂപയും പോലിസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.