ബൈ​ക്ക് യാ​ത്രി​ക​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പെ​ട്ടി​ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു
Sunday, April 21, 2019 1:44 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ബൈ​ക്ക് യാ​ത്രി​ക​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ പെ​ട്ടി​ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു.
റോ​ഡ​രി​കി​ലെ മ​തി​ലി​ലി​ടി​ച്ചു മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും ഡ്രൈ​വ​റെ പു​റ​ത്തേ​യ്ക്ക് വ​ലി​ച്ചെ​ടു​ത്ത് ബൈ​ക്ക് യാ​ത്രി​ക​ര്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യ്ക്കു സ​മീ​പം ആ​റാ​ലും​മൂ​ടി​ലാ​ണ് സം​ഭ​വം.
ബാ​ല​രാ​മ​പു​ര​ത്തു നി​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്നു പെ​ട്ടി​ഓ​ട്ടോ​റി​ക്ഷ. മു​ന്നി​ല്‍ പോ​യ ബൈ​ക്ക് അ​വി​ചാ​രി​ത​മാ​യി നി​ര്‍​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ലി​ടി​ക്കാ​തി​രി​ക്കാ​ന്‍ വ​ല​തു​വ​ശ​ത്തേ​യ്ക്ക് ഓ​ട്ടോ തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് റി​ക്ഷ ഡ്രൈ​വ​ര്‍ അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് റോ​ഡ​രി​കി​ലെ മ​തി​ലി​ടി​ച്ച് നി​ന്നു.
ബൈ​ക്ക് യാ​ത്രി​ക​ര്‍ അ​ഭി​ലാ​ഷി​നെ വാ​ഹ​ന​ത്തി​ല്‍ നി​ന്നും വ​ലി​ച്ച് പു​റ​ത്തെ​ടു​ത്ത് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. അ​ഭി​ലാ​ഷും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ജി​ബി​നും സ്വ​കാ​ര്യ കേ​ബി​ള്‍ ടെ​ലി​വി​ഷ​ന്‍ ശൃം​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്.
ആ​ളു​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​യ്ക്കും ബൈ​ക്ക് യാ​ത്രി​ക​ര്‍ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് ബൈ​ക്ക് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.