ക​ല്യാ​ണം കൂ​ടി​യും മ​ത​നേ​താ​ക്ക​ളെ ക​ണ്ടും വോ​ട്ടു​റ​പ്പി​ച്ചു സ്ഥാ​നാ​ർ​ഥി​ക​ൾ
Tuesday, April 23, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം : ഇ​ന്ന​ലെ ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും സ​മ​യം ചി​ല​വ​ഴി​ച്ചാ​ണു തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ വോ​ട്ടു​തേ​ടി​യ​ത്.

ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സി.​ദി​വാ​ക​ര​നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും വി​വാ​ഹ​സ​ത്കാ​ര​ങ്ങ​ളി​ൽ രാ​വി​ലെ പ​ങ്കെ​ടു​ക്കു​ന്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ശ​ശി ത​രൂ​ർ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ടു​ക​ൾ ഉ​റ​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. തു​ലാ​ഭാ​ര ത്രാ​സ് പൊ​ട്ടി​വീ​ണു പ​രി​ക്കേ​റ്റ ചി​കി​ത്സ​യി​ലാ​യി​രി​ക്കു​ന്പോ​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത​വ​രെ നേ​രി​ട്ടു കാ​ണാ​നും മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​ള്ള വോ​ട്ട​ർ​മാ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​നും അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തി.

ഉ​ച്ച വി​ശ്ര​മ​ത്തി​നു ശേ​ഷം മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രെ നേ​രി​ൽ ക​ണ്ടു ശ​ശി​ത​രൂ​ർ സ​ഹാ​യം തേ​ടി. രാ​ത്രി ശാ​സ്ത​മം​ഗ​ല​ത്തെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഓ​ഫീ​സി​ൽ നേ​താ​ക്ക​ളും ബൂ​ത്തു​ക​ളി​ലെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സി.​ദി​വാ​ക​ര​ൻ രാ​വി​ലെ ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. ക​ന്യാ​സ്ത്രീ​ക​ളെ നേ​രി​ൽ ക​ണ്ട് സ്ഥാ​നാ​ർ​ഥി വോ​ട്ട് തേ​ടി. തു​ട​ർ​ന്നു കെ​പി​എം​എ​സി​ന്‍റെ വേ​ളി​യി​ലെ സ്മ​രാ​ക​ത്തി​ൽ അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​തി​നി​ടെ നെ​യാ​റ്റി​ൻ​ക​ര​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും വി​വാ​ഹ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. വൈ​കു​ന്നേ​രം എ​യ​ർ​പോ​ർ​ട്ട് സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ചു.

മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​ർ ഫോ​ണി​ൽ വി​ളി​ക്കു​ന്ന​ത​നു​സ​രി​ച്ചു മ​ര​ണ വീ​ടു​ക​ളി​ലും സ്ഥാ​നാ​ർ​ഥി എ​ത്തി. രാ​വി​ലെ പ​ത്തി​നു വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ദി​വാ​ക​ര​ൻ അ​വി​ടെ നി​ന്ന യാ​ത്ര​ക്കാ​രോ​ടു കു​ശ​ലം പ​റ​യു​ക​യും സ്റ്റേ​ഷ​നി​ലെ ബു​ദ്ധി​മു​ട്ടു​ക​ളെ സം​ബ​ന്ധി​ച്ചു അ​വ​രോ​ടു ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. രാ​ത്രി സ്റ്റാ​ച്യു​വി​ലെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഇ​ട​തു നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഇ​ന്ന​ലെ രാ​വി​ലെ ത​ന്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി വോ​ട്ട​ർ​മാ​രെ ക​ണ്ടു. അ​ര​മ​ണി​ക്കൂ​റോ​ളം അ​വി​ടെ ചി​ല​വ​ഴി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് മ്യൂ​സി​യ​ത്തും ക​ന​ക​ക്കു​ന്നി​ലും എ​ത്തി. രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കെ​ത്തി​യ​വ​രു​മാ​യി സം​സാ​രി​ച്ചു. ക​ന​ക​ക്കു​ന്നി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടെ ന​ട​ന്ന ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി​യി​ലും പ​ങ്കാ​ളി​യാ​യി.

വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും നേ​മ​ത്തും മൂ​ന്നു വി​വാ​ഹ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഉ​ച്ച​യ്ക്ക് മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ ഉൗ​ണ്. ഒ​രു മ​ണി​ക്കൂ​ർ വി​ശ്ര​മി​ച്ച ശേ​ഷം മ​ണ്ഡ​ല​ത്തി​ലെ പൗ​ര പ്ര​മു​ഖ​രെ കാ​ണു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. പ​തി​വു​പോ​ലെ അം​ബു​ജ​വി​ലാ​സം റോ​ഡി​ലെ എ​ൻ​ഡി​എ ഓ​ഫീ​സി​ലെ​ത്തി നേ​താ​ക്ക​ളു​മാ​യും പ്ര​വ​ർ​ത്ത​ക​രു​മാ​യും സം​സാ​രി​ച്ചു. ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം ഇ​ന്ന​ലെ​യും ന​ല്ല തി​ര​ക്കി​ലാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ കി​ളി​മാ​നൂ​ർ, കാ​ട്ടാ​ക്ക​ട, വെ​ഞ്ഞാ​റ​മൂ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ക​ല്യാ​ണ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ച്ച​യ്ക്കു വി​ശ്ര​മ​ത്തി​നു ശേ​ഷം ആ​റ്റി​ങ്ങ​ലി​ലാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ചി​ല​വ​ഴി​ച്ച​ത്. മ​ണ്ഡ​ലം വി​ട്ടു താ​മ​സി​ക്കു​ന്ന സ​മു​ദാ​യ നേ​താ​ക്ക​ളാ​യ ചി​ല​രെ സ്ഥാ​നാ​ർ​ഥി നേ​രി​ട്ടു ക​ണ്ടു. ഇ​തി​നി​ടെ ചി​ല ര​ഹ​സ്യ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത​താ​യാ​ണു വി​വ​രം. ഇ​ട​തു​സ്ഥാ​നാ​ർ​ഥി ഡോ. ​എ.​സ​ന്പ​ത്ത് നെ​ടു​മ​ങ്ങാ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​ന്ന​ലെ വോ​ട്ട​ർ​മാ​രെ ക​ണ്ട​ത്.

കാ​റി​ൽ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന നേ​താ​ക്ക​ളോ​ടൊ​പ്പം സാ​മു​ദാ​യി​ക നേ​താ​ക്ക​ന്മാ​രെ കാ​ണാ​നാ​ണു സ​ന്പ​ത്ത് ഇ​ന്ന​ലെ അ​ധി​ക സ​മ​യ​വും ചി​ല​വ​ഴി​ച്ച​ത്. ക​ല്യാ​ണ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ലാ​യി​രു​ന്നു എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ൻ ഇ​ന്ന​ലെ ഉ​ച്ച​വ​രെ സ​മ​യം ചി​ല​വ​ഴി​ച്ച​ത്. അ​തി​നു​ശേ​ഷം ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു കേ​ന്ദ്രീ​ക​ര​ണം. വോ​ട്ട് ചെ​യാ​ൻ തൃ​ശൂ​രി​ൽ പോ​കേ​ണ്ട​തി​നാ​ൽ രാ​ത്രി ത​ന്നെ ശോ​ഭാ സു​രേ​ന്ദ്ര​ൻ ആ​റ്റി​ങ്ങ​ൽ വി​ട്ടു.