മാ​ലി​ന്യക്കൂന്പാ​ര​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര നഗരം
Saturday, May 25, 2019 1:18 AM IST
അ​മ​ര​വി​ള: മാ​ലി​ന്യം നി​റ​ഞ്ഞ് നെ​യ്യാ​റ്റി​ൻ​ക​ര പ​ട്ട​ണം. മാ​ലി​ന്യ സം​സ്കാ​ര​ത്തി​ന് ശാ​സ്ത്രീ​യ​മാ​യ സം​വി​ധാ​നം ഇ​ല്ലാ​ത്ത​താ​ണ് പ​ട്ട​ണ​ത്തെ മു​ഴു​വ​ൻ മാ​ലി​ന്യം മൂ​ടാ​ൻ കാ​ര​ണ​മാ​യ​ത്. അ​മ​ര​വി​ള സി​എ​സ് ഐ ​പ​ള്ളി​ക്ക് സ​മീ​പ​വും അ​മ​ര​വി​ള പ​ഴ​യ പാ​ല​ത്തി​ന് സ​മീ​പ​വും മാ​ലി​ന്യം ത​ള്ളു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി​ട്ടും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.
ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും മാ​ലി​ന്യ കൂ​ന്പാ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ന​ഗ​ര​സ​ഭ​യു​ടെ ശു​ചീ​ക​ര​ണ വി​ഭാ​ഗം അ​ലം​ഭാ​വം തു​ട​രു​ക​യാ​ണ്. ഒ​രാ​ഴ്ച മു​ന്പ് വ്ളാ​ങ്ങാ​മു​റി​ക്ക് സ​മീ​പം റോ​ഡി​ന് കു​റു​കെ ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ വി​ഭാ​ഗം മാ​ലി​ന്യം ത​ള്ളി​യ​ത് വ​ലി​യ പ്ര​ധി​ഷേ​ധ​ത്തി​ന് ഇ​ട​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ൽ ത​ന്നെ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​ന് വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​മ​ര​വി​ള പ​ള്ളി​ക്ക് സ​മീ​പ​ത്തെ മാ​ലി​ന്യ കൂ​ന്പാ​രം തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ണ്. അ​റ​വു മാ​ലി​ന്യ​ങ്ങ​ളു​ൾ​പ്പെ​ടെ ദേ​ശീ​യ​പാ​ത​ക്ക് ഇ​രു​വ​ശ​വും വ​ലി​ച്ചെ​റി​ഞ്ഞി​ട്ടും ന​ഗ​ര​സ​ഭ അ​ന​ങ്ങാ​പാ​റ ന​യം സ്വീ​ക​രി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ