കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ജീ​പ്പ് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചു; ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Monday, July 15, 2019 1:43 AM IST
കാ​ട്ടാ​ക്ക​ട: കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ബൊ​ലേ​റോ ജീ​പ്പ് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ രാ​ജ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പൂ​വ​ച്ച​ലി​ലെ പു​ന്നാം​ക​രി​ക്ക​കം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.
പു​ന്നാം​ക​രി​ക്ക​കം ജം​ഗ്ഷ​നി​ലെ പൊ​തു പൈ​പ്പി​ൽ നി​ന്നും വെ​ള്ളം എ​ടു​ക്കാ​ൻ നി​റു​ത്തി​യി​രു​ന്ന ഒാ​ട്ടോ​യി​ലാ​ണ് ജീ​പ്പ് ഇ​ടി​ച്ച​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു
അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ജീ​പ്പി​ന്‍റെ ഇ​ട​തു ഭാ​ഗ​ത്തെ മു​ൻ ട​യ​ർ പ​ഞ്ച​റാ​യ നി​ല​യി​ലും ആ​ണ്.
ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഓ​ടി​ക്കാ​ൻ പാ​ടി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​ത്. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ജീ​പ്പ് മ​റ്റ് സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​ന്ന​ലെ അ​പ​ക​ടം ന​ട​ന്ന​ത്. ജീ​പ്പ് കാ​ട്ടാ​ക്ക​ട പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.