പാ​ഞ്ചി​ക്കാ​ട്ട് ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, July 18, 2019 12:32 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റി​നു കു​റു​കെ നി​ര്‍​മി​ച്ച പാ​ഞ്ചി​ക്കാ​ട്ട് ക​ട​വ്പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു. ചെ​ങ്ക​ല്‍, തി​രു​പു​റം പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് പ​ഴ​യ​ക​ട​യ്ക്കു​സ​മീ​പ​ത്താ​ണ് പാ​ലം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലം നി​ര്‍​മാ​ണം ആ​റു​മാ​സ​ത്തി​നു മു​ന്പ് ക​ഴി​ഞ്ഞു​വെ​ങ്കി​ലും അ​നു​ബ​ന്ധ റോ​ഡു​ക​ളു​ടെ പ​ണി ഈ​യി​ടെ​യാ​ണ്പൂ​ര്‍​ത്തി​യാ​യ​ത്.
7.5 മീ​റ്റ​ർ കാ​രി​യേ​ജ് വേ​യും ഇ​രു​ഭാ​ഗ​ത്തും 1.5 മീ​റ്റ​ർ​വീ​തി​യി​ൽ ന​ട​പ്പാ​ത​യും ഉ​ള്ള പാ​ല​ത്തി​നു ഇ​രു ക​ര​ക​ളി​ലു​മാ​യി 990 മീ​റ്റ​ർ അ​പ്രോ​ച്ച്റോ​ഡും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പാ​ലം ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി.