വേ​ളാ​വൂ​രി​ൽ അ​ജ്ഞാ​ത വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു
Saturday, August 17, 2019 12:57 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വേ​ളാ​വൂ​രി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. കി​ഴാ​റ്റി​ങ്ങ​ൽ, വി​ള​യി​ൽ​മൂ​ല, അ​ഷ്ട​മി​യി​ൽ ശി​ശു​പാ​ല​ൻ - ര​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബി​ജു (45) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​ണ് ബി​ജു. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 9.45 ന് ​വേ​ളാ​വൂ​ർ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. കോ​ലി​യ​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ബി​ജു​വി​ന്‍റെ ബൈ​ക്കി​ൽ അ​തേ ദി​ശ​യി​ൽ വ​രു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണ ബി​ജു​വി​ന്‍റെ ത​ല​യി​ൽ കൂ​ടി എ​തി​ർ ദി​ശ​യി​ൽ വ​ന്ന ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. ബി​ജു സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യി. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലൈ​സ​ൻ​സും, മൊ​ബൈ​ൽ ഫോ​ണും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും കി​ട്ടി​യെ​ങ്കി​ലും മു​ഖം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്ന​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. രാ​ത്രി​യോ​ടെ ബ​ന്ധു​ക്ക​ൾ എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്.

പ്ര​വാ​സി​യാ​യി​രു​ന്ന ബി​ജു അ​ടു​ത്തി​ടെ നാ​ട്ടി​ലെ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി വ​രു​ക​യാ​യി​രു​ന്നു. ഐ​ശ്വ​ര്യ​യാ​ണ് ഭാ​ര്യ. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി വെ​ഞ്ഞാ​റ​മൂ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ബി.​ജ​യ​ൻ പ​റ​ഞ്ഞു.