സൗ​ത്ത് സോ​ണ്‍ സ​ഹോ​ദ​യ ക​ലോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും
Sunday, August 18, 2019 1:11 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ഊ​രൂ​ട്ടൂ​കാ​ല ഡോ. ​ജി.​ആ​ര്‍. പ​ബ്ലി​ക് സ്കൂ​ളി​ല്‍ ന​ട​ക്കു​ന്ന സി​ബി​എ​സ്ഇ സൗ​ത്ത് സോ​ണ്‍ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് പ​രി​സ​മാ​പ്തി​യാ​കും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 53 സ്കൂ​ളു​ക​ളി​ലെ അ​യ്യാ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് മൂ​ന്നു ദി​വ​സ​ത്തെ ക​ലാ​മേ​ള​യി​ല്‍ വി​വി​ധ​യി​ന​ങ്ങ​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്. വാ​ശി​യേ​റി​യ പോ​രാ​ട്ടം ഓ​രോ ഇ​ന​ത്തി​ലുംഅ​ര​ങ്ങേ​റി.

ആ​ര്യ സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍, ജ്യോ​തി​സ് സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍, തി​രു​വ​ല്ലം ക്രൈ​സ്റ്റ് ന​ഗ​ര്‍ സ്കൂ​ള്‍, ദ ​സ്കൂ​ള്‍ ഓ​ഫ് ഗു​ഡ് ഷെ​പ്പേ​ര്‍​ഡ്, ഡോ. ​ജി.​ആ​ര്‍. പ​ബ്ലി​ക് സ്കൂ​ള്‍, ആ​റാ​ലും​മൂ​ട് ശ്രീ ​വി​വേ​കാ​ന​ന്ദ മെ​മ്മോ​റി​യ​ല്‍ പ​ബ്ലി​ക് സ്കൂ​ള്‍, സെ​ന്‍റ് മേ​രീ​സ് റ​സി​ഡ​ന്‍​ഷ​ല്‍ സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍, സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സെ​യ്ൻ്സ് സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, മു​ക്കോ​ല​യ്ക്ക​ല്‍ സെ​ന്‍റ് തോ​മ​സ് സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍ എ​ന്നി​വ​യാ​ണ് സ്കൂ​ളു​ക​ള്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്.

മാ​ര്‍​ഗം​ക​ളി, ഇം​ഗ്ലീ​ഷ് സ്കി​റ്റ്, കു​ച്ചു​പ്പു​ടി, ടേ​ണ്‍​കോ​ട്ട്, ഫ്ലൂ​ട്ട്, ഗി​ത്താ​ര്‍, പ്ര​സം​ഗം, എ​ക്സ്റ്റം​പോ​ര്‍, പ്ര​സം​ഗം, ല​ളി​ത​സം​ഗീ​തം, ഭ​ര​ത​നാ​ട്യം, പ​ദ്യ​പാ​രാ​യ​ണം അ​റ​ബി​ക്, മി​മി​ക്രി എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.