കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നു പ​രിക്ക്
Monday, August 19, 2019 12:34 AM IST
നെ​ടു​മ​ങ്ങാ​ട്: പ​ത്താം​ക​ല്ലി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. ആ​നാ​ട് പ​ണ്ടാ​ര​ക്കോ​ണം ചി​റ​ത​ല​യ്ക്ക​ൽ വീ​ട്ടി​ൽ പ്ര​ശാ​ന്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്.
കിം​സ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും പൊ​ൻ​മു​ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​യി​ട്ടാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച​ത്. ബൈ​ക്കി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ പ്ര​ശാ​ന്തി​ന്‍റെ ഇ​ട​തു കൈ​യി​ലൂ​ടെ ബ​സ് ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.