രാ​ജ്ഭ​വ​നി​ലെ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി
Tuesday, August 20, 2019 12:33 AM IST
തി​രു​വ​ന്ത​പു​രം: രാ​ജ്ഭ​വ​നി​ലെ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി. ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​റു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വാ​ട്ട​ർ അ​ഥോ​റി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി​ളി​ച്ചു ചേ​ർ​ച്ച യോ​ഗ​ത്തി​ലാ​ണ് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യ​ത്. വെ​ള്ള​യ​ന്പ​ലം, ക​വ​ടി​യാ​ർ, ജ​വ​ഹ​ർ​ന​ഗ​ർ ഭാ​ഗ​ങ്ങ​ളി​ലെ ശു​ദ്ധ​ജ​ല ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വെ​ള്ള​യ​ന്പ​ലം മു​ത​ൽ ക​വ​ടി​യാ​ർ​വ​രെ​യു​ള്ള അ​ഞ്ച് വാ​ൽ​വ് ചേം​ബ​ർ അ​ടി​യ​ന്ത​ര​മാ​യി ഉ​യ​ർ​ത്തി റോ​ഡ് നി​ര​പ്പി​ൽ ആ​ക്കു​ന്ന​തി​നു​വേ​ണ്ടി​യും രാ​ജ് ഭ​വ​ന് മു​ന്പി​ലു​ള്ള ജ​ല ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​നു​മ​തി ന​ൽ​കാ​ൻ കെ​ആ​ർ​എ​ഫ്ബി​ക്ക് ക​ത്ത് ന​ൽ​കാ​നും തി​രു​മാ​നി​ച്ചു. കൂ​ടാ​തെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ശു​ദ്ധ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ട സാ​ദ്ധ്യ​ത പ​ഠ​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.
പേ​രൂ​ർ​ക്ക​ട ജ​ല​സം​ഭ​ര​ണി​യി​ൽ നി​ന്നു​മു​ള്ള 400 എം​എം ജ​ല വി​ത​ര​ണ​കു​ഴ​ലി​ൽ നി​ന്നാ​ണ് ക​വ​ടി​യാ​ർ, വെ​ള്ള​യ​ന്പ​ലം, ജ​വ​ഹ​ർ​ന​ഗ​ർ മേ​ഖ​ല​ക​ളി​ലും ജ​ല വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ലെ വെ​ള്ള​യ​ന്പ​ലം മു​ത​ൽ ക​വ​ടി​യാ​ർ കൊ​ട്ടാ​രം വ​രെ​യു​ള്ള അ​ഞ്ചോ​ളം വാ​ൽ​വ് ചേം​ബ​ർ കെ​ആ​ർ​എ​ഫ്ബി റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ടി​പ്പോ​യ​തും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല വി​ത​ര​ണ കു​ഴ​ലു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്ക​വും ഈ ​പ്ര​ദേ​ശ​ത്തെ ജ​ല​വി​ത​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി.
ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി വാ​ൽ​വ് ചേം​ബ​റി​ന​ക​ത്തെ സാ​ങ്കേ​തി​ക മാ​റ്റം വ​ഴി ഇ​ന്ന​ലെ 11 മു​ത​ൽ രാ​ജ്ഭ​വ​നി​ൽ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ കു​ഴ​ലി​ൽ കൂ​ടി ജ​ലം എ​ത്തി​ച്ചു.