വി​ള​പ്പി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് സ്മാ​ർ​ട്ടാ​കു​ന്നു; 44 ല​ക്ഷ​ത്തി​ന്‍റെ അ​നു​മ​തി
Friday, August 23, 2019 12:04 AM IST
കാ​ട്ടാ​ക്ക​ട : വി​ള​പ്പി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സാ​ക്കാ​നാ​യി പു​തി​യ കെ​ട്ടി​ട​ത്തി​ന് 44 ല​ക്ഷം രൂ​പ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ആ​ക്കു​ന്ന പ​ട്ടി​ക​യി​ൽ വി​ള​പ്പി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഈ -​ഫ​യ​ലിം​ഗ് ഓ​ഫീ​സ് സം​വി​ധാ​നവും, ജീ​വ​ന​ക്കാ​ർ​ക്കാ​യി വി​ശാ​ല​മാ​യ ഓ​ഫീ​സ് സൗ​ക​ര്യ​വും, ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ശ്ര​മ കേന്ദ്ര​വും, കു​ടി​വെ​ള്ള സൗ​ക​ര്യ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും. അ​റു​പ​തു​വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഓ​ട് മേ​ഞ്ഞ മൂ​ന്നു​മു​റി കെ​ട്ടി​ടം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് നി​ല​യി​ലാ​ണ്.

വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡു​ക​ളും വി​ള​വൂ​ർ​ക്ക​ൽ, മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​റ​ച്ച് ഭാ​ഗ​ങ്ങ​ളും ചേ​ർ​ന്ന് വ​ലി​യൊ​രു ഭൂ​പ്ര​ദേ​ശ​ത്തി​ന്‍റെ റ​വ​ന്യൂ​രേ​ഖ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഓ​ഫീ​സി​നാ​ണ് ഈ ​ദു​ർ​ഗ​തി. പ്ര​തി​മാ​സം ര​ണ്ട് ല​ക്ഷം രൂ​പ​യി​ലേ​റെ റ​വ​ന്യൂ​വ​രു​മാ​ന​മു​ള്ള വി​ള​പ്പി​ൽ വി​ല്ലേ​ജി​ന് പു​തി​യ മ​ന്ദി​രം നി​ർ​മി​ച്ചു ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.