ജി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ സ്മൃ​തി പു​ര​സ്കാ​രം സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ​യ്ക്ക് സ​മ​ർ​പ്പി​ച്ചു
Saturday, August 24, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ സ്മാ​ര​ക സ​മി​തി സ്ഥാ​പ​ക​ൻ ജി. ​ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ സ്മൃ​തി പു​ര​സ്കാ​രം സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ​യ്ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ​ർ​പ്പി​ച്ചു.
ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന സ്മൃ​തി വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. ടി.​ജെ. ച​ന്ദ്ര​ചൂ​ഡ​ൻ, ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, പ്ര​ഫ. കാ​ട്ടൂ​ർ നാ​രാ​യ​ണ​പി​ള്ള, കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, ആ​റ്റു​കാ​ൽ ജി. ​കു​മാ​ര​സ്വാ​മി, പി. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ടി.​ജി. രാ​മ​ച​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സു​ധ ഹ​രി​കു​മാ​ർ, ചി​ത്ര​കാ​ര​ൻ കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ രൂ​പ​ക​ല്പ​ന ചെ​യ്ത ശി​ല്പ​വും പൊ​ന്നാ​ട​യും ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് സ്മൃ​തി പു​ര​സ്കാ​രം. പു​ര​സ്കാ​ര തു​ക സി. ​ദി​വാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി സ​മി​തി​യെ ഏ​ൽ​പ്പി​ച്ചു.