കി​ച്ച​ൺ ബി​ൻ വി​ത​ര​ണം​ചെ​യ്തു
Saturday, August 24, 2019 12:42 AM IST
കോ​വ​ളം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ എ​ന്‍റെ ന​ഗ​രം സു​ന്ദ​ര​ന​ഗ​രം പ​ദ്ധ​തി​യു​ടെ​ഭാ​ഗ​മാ​യി അ​ഞ്ചാം ക​ല്ല് സ​ഹൃ​ദ​യ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​സം​വി​ധാ​ന​ത്തി​ലെ ജൈ​വ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള കി​ച്ച​ൺ ബി​ൻ വി​ത​ര​ണം​ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് അ​ജൈ​വ മാ​ലി​ന്യം ന​ഗ​ര​സ​ഭ ശേ​ഖ​രി​ക്കു​ന്ന സില​ണ്ട​റി​ന്‍റെ അ​വ​ത​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം തി​രു​വ​ല്ലം സോ​ണ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി. ​വി. അ​ജി​ത് നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.