12 പ​വ​ന്‍ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​വ​ര്‍​ന്നു
Monday, September 9, 2019 1:02 AM IST
പേ​രൂ​ര്‍​ക്ക​ട: നെ​ട്ട​യ​ത്തെ ഇ​രു​നി​ല​വീ​ടി​ന്‍റെ വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. 12 പ​വ​ന്‍ വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​വ​ര്‍​ന്നു.
ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. നെ​ട്ട​യം ഭൂ​മാ​ദേ​വി ക്ഷേ​ത്ര​ത്തി​നു സ​മീ​പം എ​സ്ബി​എ​ന്‍​ആ​ര്‍​എ 106ഇ​യി​ല്‍ ത്രേ​സ്യാ​മ്മ (61) യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​രു​ക​യാ​യി​രു​ന്നു.
ഇ​തു​കൂ​ടാ​തെ സി​സി​ടി​വി കാ​മ​റ​യു​ടെ യൂ​ണി​റ്റും മു​റി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന വൈ​ഫൈ​യും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ഇ​വി​ടെ വീ​ട്ട​മ്മ മാ​ത്ര​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ സിം​ഗ​പ്പൂ​രി​ലാ​ണ്. രാ​വി​ലെ വീ​ടി​ന്‍റെ വാ​തി​ല്‍ തു​റ​ന്നു​കി​ട​ക്കു​ന്ന​തു ക​ണ്ട് സം​ശ​യം തോ​ന്നി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.
സം​ഭ​വ​മ​റി​ഞ്ഞ് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ്സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മോ​ഷ്ടാ​ക്ക​ളു​ടേ​തെ​ന്നു ക​രു​തു​ന്ന വി​ര​ല​ട​യാ​ള​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.