ആ​റ്റി​ങ്ങ​ലി​ൽ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​ശ്രീ മേ​ള​യും
Tuesday, September 10, 2019 12:20 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യും പൗ​രാ​വ​ലി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​വും, കു​ടും​ബ​ശ്രീ മേ​ള​യും, കു​ടും​ബ​ശ്രീ ഫു​ഡ് ഫെ​സ്റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ബി.​സ​ത്യ​ൻ എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് ,വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ.​എ​സ്. രേ​ഖ, കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ർ. രാ​ജു, അ​വ​ന​വ​ഞ്ചേ​രി രാ​ജു, റു​ഖൈ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ആ​ർ​ഭാ​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യു​ള്ള ഓ​ണാ​ഘോ​ഷ​മാ​ണ് ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രാ​റു​ള്ള ഘോ​ഷ​യാ​ത്ര​യും ദീ​പാ​ല​ങ്കാ​ര​വും ഇ​ത്ത​വ​ണ​യും ഒ​ഴി​വാ​ക്കി.
ആ​റ്റി​ങ്ങ​ലി​ൽ ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് ഉ​ൾ​പ്പെ​ടു​ത്തി പ​തി​നൊ​ന്നി​ന ക​ലാ പ​രി​പാ​ടി​ക​ളാ​ണ് ഇ​തി​ന് വേ​ണ്ടി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ​രി​പാ​ടി​ക​ൾ ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ലും ടൗ​ണി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി​ട്ടാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം 14 മു​ത​ൽ 21 വ​രെ ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ൽ സം​സ്ഥാ​ന പ്രൊ​ഫ​ഷ​ണ​ൽ നാ​ട​കോ​ത്സ​വ​വും 13ന് ​ആ​രം​ഭി​ച്ച് 21 ന് ​അ​വ​സാ​നി​ക്കും. കു​ടും​ബ​ശ്രീ​യു​ടെ രു​ചി​ക്കൂ​ട്ട് എ​ന്ന ഭ​ക്ഷ്യ​മേ​ള 14 മു​ത​ൽ 18 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് അ​റി​യി​ച്ചു.