മ​ല​യോ​ര മേ​ഖ​ല​യി​ൽ വാ​റ്റ് ലോ​ബി പിടിമുറുക്കുന്നതായി പ​രാ​തി
Tuesday, September 10, 2019 12:20 AM IST
കാ​ട്ടാ​ക്ക​ട: ഓ​ണം കൊ​ഴു​പ്പി​ക്കാ​ൻ മ​ല​യോ​ര​മേ​ഖ​ല​യി​ൽ വാ​റ്റ് ലോ​ബി സ​ജീ​വ​മാ​കു​ന്ന​താ​യി പ​രാ​തി.​
വ​ന​വു​മാ​യി അ​തി​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് വാ​റ്റു ചാ​രാ​യ സം​ഘം ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. വാ​റ്റു​കാ​ർ ഇ​ക്കു​റി എ​സ്എം​എ​സ് സം​വി​ധാ​ന​വു​മാ​യാ​ണ് വി​പ​ണി​പി​ടി​ക്കാ​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.
സാ​ധ​നം വേ​ണ്ട​വ​ർ തി​ര​ക്കി ചെ​ന്നാ​ൽ അ​വ​ർ മൊ​ബൈ​ലി​ൽ എ​സ്എം​എ​സ് അ​യ​ക്കും. പെ​രു​ച്ചാ​ഴി റെ​ഡി എ​ന്നാ​യി​രി​ക്കും സ​ന്ദേ​ശം. വേ​ണ്ട​വ​ർ​ക്ക് സാ​ധ​നം ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും ഇ​വ​ർ ത​യാ​റാ​ണ്. നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന​ജ​യി​ലി​നു സ​മീ​പ​ത്തും നി​ന്നും എ​ക്സൈ​സ് ര​ണ്ടു ത​വ​ണ ക​ണ്ടെ​ത്തി​യ​ത് 5000 ലി​റ്റ​ർ സ്പി​രി​റ്റാ​ണ്. റ​ബ​ർ​ത്തോ​ട്ട​ത്തി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​ണ് ഇ​വ ക​ണ്ട​ത്. അ​ടു​ത്തി​ടെ വാ​റ്റ് ചോ​ദ്യം ചെ​യ്ത യു​വാ​ക്ക​ളെ കാ​റി​ൽ​വ​ന്ന സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു.
​മ​ല​യോ​ര​മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന വാ​റ്റ് ലോ​ബി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.