നെ​യ്യാ​ർ ഡാം ​പ്ലാ​സ്റ്റി​ക്ക് വി​മു​ക്ത​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Sunday, September 15, 2019 1:07 AM IST
കാ​ട്ടാ​ക്ക​ട: ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ നെ​യ്യാ​ർ​ഡാ​മും പ​രി​സ​ര​വും പ്ലാ​സ്റ്റി​ക്ക് വി​മു​ക്ത​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ. ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നെ​യ്യാ​ർ​ഡാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​ണ് "പ്ലാ​സ്റ്റി​ക്ക് വി​മു​ക്ത നെ​യ്യാ​ർ​ഡാം'​എ​ന്ന സ​ന്ദേ​ശ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ നെ​യ്യാ​ർ​ഡാ​മി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തെ​ങ്ങോ​ല കൊ​ണ്ടു​ണ്ടാ​ക്കി​യ വ​ല്ല​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ്രി​ൻ​സി​പ്പ​ൽ കൗ​സ്തു​ഭം, പ്രോ​ഗ്രാം ഓ​ഫീ​സ​ർ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സ്കൂ​ൾ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.