ഒ​എ​ല്‍​എ​ക്സി​ലും ഉ​ത്ത​രേ​ന്ത്യ​ൻ ത​ട്ടി​പ്പ്; പ​ട്ടം സ്വ​ദേ​ശി​ക്ക് ന​ഷ്ട​മാ​യ​ത് ഒ​രു​ല​ക്ഷം രൂ​പ
Monday, September 16, 2019 12:32 AM IST
പേ​രൂ​ര്‍​ക്ക​ട: ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ക്ക​റ്റ് സൈ​റ്റി​ല്‍ ക​ട​ന്നു​ക​യ​റി വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ത​ട്ടി​പ്പ്. പ​ട്ടം സ്വ​ദേ​ശി​ക്ക് 1,00,000 രൂ​പ ന​ഷ്ട​മാ​യി. മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു ബാ​ങ്കു​വ​ഴി അ​ക്കൗ​ണ്ട് ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്നു ക​രു​തി ഇ​യാ​ള്‍ ആ​ദ്യം മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് പ​ട്ട​ത്തെ ഒ​രു ബാ​ങ്ക് വ​ഴി​യാ​യി​രു​ന്നു ഇ​ട​പാ​ടു​ക​ള്‍ എ​ന്നു വ്യ​ക്ത​മാ​കു​ക​യാ​യി​രു​ന്നു.
മ​ണ്ണ​ന്ത​ല പോ​ലീ​സാ​ണ് വി​വ​രം സൈ​ബ​ര്‍ സെ​ല്ലി​ന് കൈ​മാ​റി​യ​ത്. ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ക്ക​റ്റ് സൈ​റ്റാ​യ ഒ​എ​ല്‍​എ​ക്സി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പു​ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.
ഒ​എ​ല്‍​എ​ക്സി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ വി​ല്‍​ക്കാ​നു​ണ്ടെ​ന്ന് കാ​ണി​ച്ച് ഉ​ട​മ​ക​ള്‍ പ​ര​സ്യം ന​ല്‍​കാ​റു​ണ്ട്. ഇ​തു ശ്ര​ദ്ധി​ക്കു​ന്ന സം​ഘം ത​ങ്ങ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​രാ​ണെ​ന്നു പ​റ​ഞ്ഞ് ഉ​ട​മ​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ക​യും തു​ട​ര്‍​ന്ന് ഇ​വ​രു​ടെ ആ​ര്‍​സി ബു​ക്ക്, ലൈ​സ​ന്‍​സ് എ​ന്നി​വ​യു​ടെ കോ​പ്പി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യും. ഒ​രു ല​ക്ഷം മു​ത​ല്‍ 1.5 ല​ക്ഷം രൂ​പ​വ​രെ വി​ല്‍​പ്പ​ന​വി​ല കാ​ണി​ച്ചാ​ണ് ഉ​ട​മ​ക​ള്‍ പ​ര​സ്യം ചെ​യ്യാ​റു​ള്ള​ത്. സം​ഘ​ത്തി​ന്‍റെ ത​ട്ടി​പ്പു​രീ​തി ഇ​വി​ടെ​യാ​ണ് തു​ട​ങ്ങു​ന്ന​ത്. ത​ട്ടി​പ്പ് സം​ഘം വാ​ഹ​ന​ത്തി​ന്‍റെ ഫോ​ട്ടോ​യും രേ​ഖ​ക​ളും ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു പ്രൊ​ഫൈ​ല്‍ ഉ​ണ്ടാ​ക്കി​യ​ശേ​ഷം പു​തി​യൊ​രു പ​ര​സ്യം ഒ​എ​ല്‍​എ​ക്സി​ല്‍ ന​ല്‍​കും. വാ​ഹ​നം വി​ല്‍​പ്പ​ന​യ്ക്കെ​ന്നു കാ​ണി​ച്ച് ത​ട്ടി​പ്പു​സം​ഘം കൊ​ടു​ക്കു​ന്ന പ​ര​സ്യ​ത്തി​ല്‍ പ​ക്ഷേ, അ​തേ വാ​ഹ​ന​ത്തി​ന്‍റെ​ത​ന്നെ വി​ല 50,000 രൂ​പ​വ​രെ കു​റ​ച്ചു​കാ​ണി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.യൂ​സ്ഡ് ബു​ള്ള​റ്റു​ക​ളു​ടെ വി​ല തീ​രെ കു​റ​വാ​ണെ​ന്നു​ള്ള പ​ര​സ്യം ക​ണ്ട് ആ​കൃ​ഷ്ട​രാ​കു​ന്ന​വ​ര്‍ ഇ​വ​രെ വി​ളി​ക്കും. വി​ശ്വാ​സം വ​രു​ന്ന​തി​നു വേ​ണ്ടി ഇ​വ​ര്‍ ത​ങ്ങ​ള്‍ പ​ട്ടാ​ള​ക്കാ​രാ​ണെ​ന്നു പ​റ​ഞ്ഞ് ത​ങ്ങ​ളു​ടെ ഫോ​ട്ടോ ഇ​വ​ര്‍​ക്കു കാ​ണാ​നാ​യി സൈ​റ്റി​ല്‍ ഇ​ടും. ഒ​രു​സ്ഥ​ല​ത്തു​നി​ന്ന് മ​റ്റൊ​രു​സ്ഥ​ല​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റം നേ​ടി​പ്പോ​കു​ക​യാ​ണെ​ന്നും അ​തു​കൊ​ണ്ട് വാ​ഹ​നം വി​ല്‍​ക്കു​ന്നു​വെ​ന്നു​മാ​ണ് വി​ളി​ക്കു​ന്ന​വ​രെ സം​ഘം അ​റി​യി​ക്കു​ന്ന​ത്.
ത​ട്ടി​പ്പു​സം​ഘ​ത്തി​ല്‍ വി​ശ്വാ​സം വ​രു​ന്ന​വ​ര്‍ സം​ഘം പ​റ​യു​ന്ന​ത​നു​സ​രി​ച്ച് പ്രോ​സ​സിം​ഗ് ചാ​ര്‍​ജ്ജും മ​റ്റു ഫീ​സു​മൊ​ക്കെ ഇ​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​നി​ലൂ​ടെ അ​യ​ച്ചു​ന​ല്‍​കും. ഇ​പ്ര​കാ​ര​മാ​ണ് പ​ട്ടം സ്വ​ദേ​ശി​ക്ക് 1,00,000 രൂ​പ ന​ഷ്ട​മാ​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യാ​ണ് ത​ട്ടി​പ്പി​ന്‍റെ കേ​ന്ദ്ര​മെ​ന്നും രാ​ജ​സ്ഥാ​നി​ലും സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​റി​യാ​ന്‍ സാ​ധി​ച്ചു.
ഇ​വ​ര്‍ ന​ല്‍​കു​ന്ന ഫോ​ണ്‍ ന​മ്പ​രു​ക​ളും വ്യാ​ജ​മാ​ണ്. അ​തേ​സ​മ​യം ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ഓ​ണ്‍​ലൈ​ന്‍ സൈ​റ്റാ​യ ഒ​എ​ല്‍​എ​ക്സ്‌​യാ​തൊ​ന്നും അ​റി​ഞ്ഞി​ട്ടു​മി​ല്ല. ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മം സൈ​ബ​ര്‍​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ആ​രം​ഭി​ച്ചു .