അ​ഹ്ല​ൻ കേ​ര​ള ന​വം​ബ​ർ ഏ​ഴു മുതൽ റി​യാ​ദി​ൽ
Monday, September 16, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​ൾ​ഫ് മാ​ധ്യ​മ​വും എ​ക്സ്പോ ഹൊ​റൈ​സ​ണും കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ അ​ന്താ​രാ​ഷ്ട്ര​മേ​ള അ​ഹ്ല​ൻ കേ​ര​ള ന​വം​ബ​ർ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.
മേ​ള​യു​ടെ പ്ര​ഖ്യാ​പ​ന​വും ലോ​ഗോ​യും മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. സൗ​ദി​യി​ൽ ന​ട​ക്കു​ന്ന അ​ഹ്ല​ൻ കേ​ര​ള അ​ന്താ​രാ​ഷ്ട്ര​മേ​ള കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യു​ടെ ഭാ​വി​ക്ക് ഏ​റെ പ്ര​തീ​ക്ഷ​യാ​ണെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും മേ​ള​ക്കു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
എ​ക്സ്പോ ഹൊ​റൈ​സ​ണ്‍ ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​ൽ മു​ഹ​മ്മ​ദ്, കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ എം.​വി​ജ​യ​കു​മാ​ർ, ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, ടൂ​റി​സം ഡ​യ​റ​ക്ട​ർ പി.​ബാ​ല​കി​ര​ണ്‍, ഭാ​ര​ത് ഭ​വ​ൻ മെം​ന്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, എ​ടി​ഇ ഗ്രൂ​പ്പ് സി​എം​ഡി ഇ.​എം. ന​ജീ​ബ്, ബേ​ബി മാ​ത്യൂ സോ​മ​തീ​രം, മാ​ധ്യ​മം എ​ഡി​റ്റോ​റി​യ​ൽ റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വ​യ​ലാ​ർ ഗോ​പ​കു​മാ​ർ, ഗ​ൾ​ഫ് മാ​ധ്യ​മം ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​എ​സ്. സ​ലിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.