അ​ന​ന്ത​പു​രി നി​റ​ഞ്ഞ് നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ
Tuesday, September 17, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ശ​യ​വും കൗ​തു​ക​വും നി​റ​ച്ച നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളോ​ടെ ഓ​ണം വാ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കു തി​ര​ശീ​ല വീ​ണു. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളാ​യ ഹ​രി​ത കേ​ര​ളം മി​ഷ​ൻ, ലൈ​ഫ് മി​ഷ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം, ആ​ർ​ദ്രം, റീ​ബി​ൽ​ഡ് കേ​ര​ള എ​ന്നി​വ​യു​ടെ നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധം ഉ​യ​ർ​ത്തി.

വ​സ്ത്ര​ശാ​ല​ക​ളി​ൽ ഇ​രി​പ്പി​ടം അ​വ​കാ​ശ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തൊ​ഴി​ൽ​വ​കു​പ്പ് ത​യാ​റാ​ക്കി​യ ഫ്ളോ​ട്ട് ഏ​റെ കൈ​യ്യ​ടി നേ​ടി.

ഒ​രു​മ​യു​ടെ പൂ​വി​ളി​യി​ൽ കു​തി​ക്കു​ന്നു കേ​ര​ളം എ​ന്ന ആ​ശ​ത്തോ​ടെ പ്ര​ള​യ​ക്കെ​ടു​തി​ക്കി​ട​യി​ലും തു​ഴ​ഞ്ഞു​മു​ന്നേ​റു​ന്ന വ​ള്ള​മാ​യി കേ​ര​ള​ത്തെ അ​വ​ത​രി​പ്പി​ച്ച ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ നി​ശ്ച​ല​ദൃ​ശ്യം ഏ​റെ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. നി​റ​പ​റ​യി​ൽ സ്വ​ർ​ണ​നാ​ണ​യ​വു​മാ​യി സ​മ്പ​ൽ​സ​മൃ​ദ്ധി വി​ളി​ച്ചോ​തു​ന്ന വ​ള്ള​ത്തി​ൽ തു​ഴ​ക്കാ​രും അ​വ​രു​ടെ കൈ​യി​ൽ സ​ർ​ക്കാ​ർ മി​ഷ​നു​ക​ൾ, പ​ദ്ധ​തി​ക​ൾ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ തു​ഴ​ക​ളും ആ​ക​ർ​ഷ​ക​മാ​യി.​ബ​ഹി​രാ​കാ​ശ രം​ഗ​ത്തെ മു​ന്നേ​റ്റ​ങ്ങ​ളെ കൗ​കു​ക​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച ഐ​എ​സ്ആ​ർ​ഒ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന പോ​ലീ​സ്, കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൈ​ന്യ​മാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ദ​രി​ച്ചു​കൊ​ണ്ടു​ള്ള ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നി​ശ്ച​ല​ദൃ​ശ്യം വ്യ​ത്യ​സ്ത​മാ​യി.​

പ്ര​ള​യ​ത്തി​ൽ സ​ർ​വ്വ​വും ന​ഷ്ട​മാ​യ ദു​രി​ത ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി കേ​ര​ള സ​ഹ​ക​ര​ണ വ​കു​പ്പും ,വി​ദേ​ശി​ക​ളെ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ലേ​യ്ക്ക് ക്ഷ​ണി​ച്ച് കൊ​ണ്ട് കെ​ടി​ഡി​സി​യും ന​ഗ​ര​വീ​ഥി​യെ ത്ര​സി​പ്പി​ച്ചു.