അ​വ​ധി​ ക​ഴി​ഞ്ഞ​പ്പോ​ൾ കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ഹ​ന​ത്തി​ന് ട​യ​റി​ല്ല
Tuesday, September 17, 2019 12:17 AM IST
വി​ഴി​ഞ്ഞം: കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ഹ​ന​ത്തി​ന്‍റെ നാ​ല് ട​യ​റു​ക​ളും മോ​ഷ്ടി​ച്ച​താ​യി പ​രാ​തി.ഊ​രി​യെ​ടു​ത്ത ട​യ​റു​ക​ൾ​ക്ക് പ​ക​ര​മാ​യി ഫി​റ്റ് ചെ​യ്ത ര​ണ്ട് പ​ഴ​യ ട​യ​റു​ക​ളും ഹോ​ളോ​ബ്രി​ക്സ് കൊ​ണ്ടു​ള്ള താ​ങ്ങു​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വാ​ഹ​നം ത​റ​യി​ൽ​പ​തി​ച്ചി​ല്ല.
ക​ഴി​ഞ്ഞ എ​ട്ടു​മു​ത​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലാ​യി നി​ർ​ത്തി​യി​രു​ന്ന വാ​ഹ​നം എ​ടു​ക്കാ​ൻ ഇ​ന്ന​ലെ ഡ്രൈ​വ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ട​യ​ർ മോ​ഷ്ടി​ച്ച കാ​ര്യം അ​റി​യു​ന്ന​ത്.​വി​ഴി​ഞ്ഞം പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ല്ല. മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​ണ് മോ​ഷ്ടാ​ക്ക​ളെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
വി​ര​ല​ട​യാ​ള വി​ദ​ഗ​ധ​രും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു .പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​റാ​ണ് മോ​ഷ​ണം പോ​യ​ത്.​വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് പു​റ​ത്തു നി​ന്ന് വാ​ഹ​നം വാ​ട​ക​യ്ക്ക് വി​ളി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.