കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന്
Tuesday, September 17, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന് രാ​വി​ലെ പ​ത്തു​മു​ത​ൽ കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ എ. ​ഹ​രി​ശ്ച​ന്ദ്ര​ൻ നാ​യ​ർ അ​റി​യി​ച്ചു.
വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​ർ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും നേ​രി​ട്ടു സ്വീ​ക​രി​ക്കും. പു​തി​യ പ​രാ​തി​ക​ൾ​ക്കു പു​റ​മേ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ത്ത ഫ​യ​ലു​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും.
മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ്യ​ക്തി​ക​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ൽ കാ​ണു​ന്ന​തി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ആ​ർ​ഡി​ഒ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ താ​ലൂ​ക്ക് ത​ല മേ​ധാ​വി​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കും.