ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡ് ബിജെപി ​പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി
Wednesday, September 18, 2019 12:40 AM IST
ആ​റ്റി​ങ്ങ​ൽ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ന​ട​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡ് ബി​ജെ​പി ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി. സ്വ​ച്ഛ​ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ​മ്പൂ​ർ ദി​ലീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
സം​സ്ഥാ​ന സ​മി​തി അം​ഗം വ​ക്കം ജി ​അ​ജി​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ​റ്റൂ​ർ മോ​ഹ​ൻ​ദാ​സ്, ശി​വ​ൻ​പി​ള്ള, ദ​ർ​ശ​ന​വ​ട്ടം പ്ര​ദീ​പ്,അ​ജി​ത്ത് പ്ര​സാ​ദ്, മ​നു​കൃ​ഷ്ണ​ൻ ത​മ്പി, രാ​ജേ​ഷ് മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.