യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സ്: നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, September 18, 2019 12:40 AM IST
പേ​രൂ​ർ​ക്ക​ട: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ഹ​രി​ശ​ങ്ക​ർ, രാ​ജേ​ഷ്, സ​ന്തോ​ഷ്, പേ​രൂ​ർ​ക്ക​ട അ​ടു​പ്പു​കൂ​ട്ടാ​ൻ പാ​റ സ്വ​ദേ​ശി ശ്രീ​രാ​ജ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 11നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ ത​മ്മി​ൽ പ​ര​സ്പ​രം വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​യാ​യ പ്ര​കാ​ശി​നെ പ്ര​തി​ക​ൾ ചേ​ർ​ന്ന് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ്ര​കാ​ശ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​ഴ​ക്കൂ​ട്ടം, വേ​ളി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നാ​ലു​പേ​രും മു​മ്പ് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.