ആ​റ്റി​ങ്ങ​ല്‍ വെ​ടി​വ​യ്പ്പ്; വാ​ര്‍​ഷി​കാ​ച​ര​ണ​വു​മാ​യി എ​സ്.​എ​സ്.​ഹ​രി​ഹ​ര​യ്യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍
Wednesday, September 18, 2019 12:55 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ വെ​ടി​വ​യ്പ്പ് ന​ട​ന്നി​ട്ട് എ​ട്ട് പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്നു, വാ​ര്‍​ഷി​കാ​ച​ര​ണ​വു​മാ​യി എ​സ്.​എ​സ്. ഹ​രി​ഹ​ര​യ്യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍.
സ്റ്റേ​റ്റ് കോ​ണ്‍​ഗ്ര​സ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന സ​മ​ര​ത്തി​ല്‍ 1938 സെ​പ്റ്റം​ബ​ര്‍ 21നാ​ണ് ആ​റ്റി​ങ്ങ​ല്‍ വെ​ടി​വ​യ്പ് ന​ട​ന്ന​ത്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​വാ​ന്‍ ഒ​ത്തു​കൂ​ടി​യ ജ​ന​കൂ​ട്ട​ത്തെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം വെ​ടി​വ​യ്ച്ചു. ര​ണ്ട് പേ​ര്‍ സ്ഥ​ല​ത്ത് വ​ച്ച് മ​രി​ക്കു​ക​യും അ​ഞ്ച് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രു​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ന്‍റെ വാ​ര്‍​ഷി​കാ​ച​ര​ണ​മാ​ണ് ഹ​രി​ഹ​ര​യ്യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 21 ആ​റ്റി​ങ്ങ​ലി​ല്‍ ന​ട​ത്തു​ന്ന​ത്.
നി​രാ​ലം​മ്പ​ര്‍​ക്ക് സ്നേ​ഹ വി​രു​ന്ന്, ര​ക്ത​സാ​ക്ഷി​ക​ള്‍​ക്ക് പ്ര​ണാ​മം, വാ​ര്‍​ഷി​കാ​ച​ര​ണ സെ​മി​നാ​ര്‍, ക​ര്‍​മ​സേ​വാ അ​വാ​ര്‍​ഡ് വി​ത​ര​ണം, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളെ ആ​ദ​രി​ക്ക​ല്‍, ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ക​രു​ണാ​ല​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​നി​സി​പ്പ​ല്‍ ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന വാ​ര്‍​ഷി​കാ​ച​ര​ണ സെ​മി​നാ​ര്‍ മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​അ​ജി​ത്കു​മാ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഫൗ​ണ്ടേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ജെ.​ശ​ശി, കെ.​എ​സ്.​ശ്രീ​ര​ഞ്ജ​ന്‍, മ​ണ​നാ​ക്ക് ഷി​ഹാ​ബു​ദ്ദീ​ന്‍, വി.​കെ.​ശ​ശി​ധ​ര​ന്‍, രാ​ജേ​ന്ദ്ര​ന്‍, ര​തീ​ഷ് ത്രി​വ​ര്‍​ണ്ണ, ച​രി​ത്ര​കാ​ര​ന്‍ കെ.​മോ​ഹ​ന്‍​ലാ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.