സി​മി​ക്കേ​സ് പ്ര​തി​യു​ടെ പി​താ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, September 18, 2019 10:29 PM IST
ആ​ലു​വ: സി​മി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭോ​പ്പാ​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ൻ​സാ​ർ ന​ദ്‌​വി​യു​ടെ പി​താ​വ് ആ​ലു​വ കു​ഞ്ഞു​ണ്ണി​ക്ക​ര പെ​രു​ന്തോ​ലി​ൽ അ​ബ്ദു​ൾ റ​സാ​ഖ് (68) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കേ​സ് സം​ബ​ന്ധ​മാ​യ യാ​ത്ര​യ്ക്കി​ട​യി​ൽ ഇ​ൻ​ഡോ​റി​ൽ നി​ന്നു ഭോ​പ്പാ​ലി​ലേ​ക്ക് പോ​കാ​നാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് അ​ദ്ദേ​ഹം കു​ഴ​ഞ്ഞ് വീ​ണ​ത്.

മ​റ്റൊ​രു മ​ക​നാ​യ അ​ബ്ദു​സ​ത്താ​ർ വാ​ഗ​മ​ണ്‍ സി​മി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടോ​ള​മാ​യി മ​ക്ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രു​ടെ മോ​ച​ന​ത്തി​നാ​യി നി​ര​ന്ത​രം പ്ര​യ​ത്ന​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ 31നാ​ണ് അ​ദ്ദേ​ഹം ഹ​ജ് ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും ഇ​ൻ​ഡോ​റി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ: സു​ബൈ​ദ. മ​റ്റു മ​ക്ക​ൾ: നി​സാ​ർ, യാ​സി​ർ, ജാ​സ്മി​ൻ. മ​രു​മ​ക്ക​ൾ: വാ​സി​ർ എ​റി​യാ​ട്, ഷ​ഫ്ന, നൗ​ഫി​യ, മു​ഹ്സി​ന, ഫാ​ത്തി​മ.