ജി​ല്ലാ​ സ്കൂ​ൾ കാ​യി​ക മേ​ള ന​വം​ബ​ർ എ​ട്ട് മു​ത​ൽ
Saturday, September 21, 2019 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ​സ്കൂ​ൾ കാ​യി​ക മേ​ള ന​വം​ബ​ർ എ​ട്ട് മു​ത​ൽ പ​ത്ത് വ​രെ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​വും ശാ​സ്ത്രോ​ത്സ​വ​വും ഒ​ക്ടോ​ബ​റി​ലാ​ണ്. പൊ​തു​വി​ദ്യാ​ല​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ കൂ​ടി പ​ങ്കെ​ടു​പ്പി​ച്ച് ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം പ​ത്തി​ന് ന​ട​ത്തും. ചാ​ല ബോ​യ്സ് ഹൈ​സ്കൂ​ളാ​ണ് സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യാ​വു​ക. ശാ​സ്ത്രോ​ത്സ​വം 23 മു​ത​ൽ 25 വ​രെ​യാ​ണ്. ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 19 മു​ത​ൽ 21 വ​രെ ന​ട​ക്കും. ഈ ​മേ​ള​ക​ളു​ടെ വേ​ദി​ക​ൾ പി​ന്നീ​ട് തീ​രു​മാ​നി​ക്കും. സ​മ​രം ചെ​യ്യു​ന്ന കാ​യി​കാ​ധ്യാ​പ​ക​രു​ടെ പ്ര​തി​നി​ധി കാ​യി​ക​മേ​ള ന​ട​ത്തി​പ്പി​ൽ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചു.
അ​തേ​സ​മ​യം മ​റ്റു​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ന​ട​ത്തി​പ്പി​നു​ള്ള വി​വി​ധ സ​ബ്ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ മ​നോ​ജ് അ​ധ്യ​ക്ഷ​നാ​യി. എ​സ്എ​സ്കെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, കെ​എ​സ്ടി​എ ജി​ല്ലാ​സെ​ക്ര​ട്ട​റി എം. ​എ​സ്. പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.