ആ​റ്റു​മ​ൺ​പു​റം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, September 21, 2019 11:55 PM IST
വി​തു​ര: ആ​ന​പ്പാ​റ ആ​റ്റു​മ​ൺ​പു​റം ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റ് നി​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ആ​റ്റു​മ​ൺ​പു​റം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി . ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 94 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്.​ പാ​ല​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ​വും തു​ട​ർ​ന്ന് ആ​ന​പ്പാ​റ​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി. ​വി​ജു​മോ​ഹ​ൻ, എ​ൻ. ഷൗ​ക്ക​ത്ത​ലി, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ​നാ​ഥ് അ​ലി​ഖാ​ൻ, എം. ​ലാ​ലി, എം. ​എ​സ്. റ​ഷീ​ദ്, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, വി. ​സ​തീ​ശ​ൻ, കെ. ​രാ​ധ, മ​ഞ്ജു​ഷ​ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.