ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ ശാ​സ്ത്ര ക​ലാ​മേ​ള 27 ന്
Saturday, September 21, 2019 11:55 PM IST
കാ​ട്ടാ​ക്ക​ട: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ലെ ശാ​സ്ത്ര ക​ലാ​മേ​ള​യ്ക്ക് 27 ന് ​തു​ട​ക്ക​മാ​കും."ആ​വി​ഷ്ക്കാ​ർ 2019' ൽ സ് കൂ​ളു​ക​ൾ ത​മ്മി​ലു​ള്ള ശാ​സ്ത്ര​പ്ര​ദ​ർ​ശ​ന മ​ത്സ​രം, ക​വി​താ ദൃ​ശ്യാ​വി​ഷ്കാ​ര​ം, സെ​മി​നാ​റു​ക​ൾ, ഡോ​കു​മെ​ന്‍റ​റി​ക​ൾ, ക​വി​യ​ര​ങ്ങും നടത്തും. ഐ​എ​സ്ആ​ർ​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധശാ​സ്ത്ര സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും സ്റ്റാ​ളു​ക​ൾ ഒ​രു​ക്കും. 27 മു​ത​ൽ 29 ഉ​ച്ച​ക്ക് 12 വ​രെ സൗ​ജ​ന്യ​മാ​യി മേ​ള സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ഷി മാ​യം​പ​റ​മ്പി​ൽ പ​റ​ഞ്ഞു.