വാ​ണി​ജ്യ, വ്യാ​പാ​ര തൊ​ഴി​ലാ​ളി​ക​ൾ രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്തും
Sunday, September 22, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: വ്യാ​പാ​ര, വാ​ണി​ജ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​തി​ജീ​വ​ന സ​മ​ര​ത്തി​ന് അ​ണി​ചേ​രു​ക എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി സം​സ്ഥാ​ന​ത്തെ വാ​ണി​ജ്യ, വ്യാ​പാ​ര തൊ​ഴി​ലാ​ളി​ക​ൾ ന​വം​ബ​ർ 21ന് ​രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്താ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ​ൽ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍റെ സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വ​ൻ​ഷ​നി​ൽ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ആ​ർ. അ​ന​ന്ത​ഗോ​പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സ​ജി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ.​ജെ. സു​ക്കാ​ർ​ണോ, മേ​ർ​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.