നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി വെ​ട്ടേ​റ്റ് മ​രി​ച്ചു
Sunday, September 22, 2019 12:21 AM IST
വി​തു​ര: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി തു​രു​ത്തി തേ​വ​ൻ​പാ​റ വി​ള​യി​ൽ വീ​ട്ടി​ൽ ഷാ​ജി(45, പോ​ത്ത് ഷാ​ജി ) വെ​ട്ടേ​റ്റ് മ​രി​ച്ചു.

അ​ടു​ത്ത ബ​ന്ധു​വാ​യ സ​ജീ​ദാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ഷാ​ജി​യെ വെ​ട്ടി​യ​ത്.
തേ​വ​ൻ​പാ​റ​യി​ലെ വീ​ട്ടി​ലെ​ത്തി​യ ഷാ​ജി​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ സ​ജീ​ദ് വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ല​യു​ടെ ഇ​ട​തു​ഭാ​ഗ​ത്തും മു​ഖ​ത്തു​മാ​ണ് വെ​ട്ടി​യ​ത്. മാ​ര​ക​മാ​യി മു​റി​വേ​റ്റ ഷാ​ജി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടു കൂ​ടി മ​രി​ച്ചു. ത​ല​യി​ൽ ആ​ഴ​ത്തി​ലേ​റ്റ വെ​ട്ടാ​ണ് മ​ര​ണ​കാ​ര​ണം.

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. പ്ര​തി സ​ജീ​ദി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​
വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​രു​പ​ത്തി​യാ​റോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യി​രു​ന്നു ഷാ​ജി.