സ​ർ​ക്കാ​ർ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹം : കി​സ്മ
Sunday, October 13, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: സി​ദ്ധ​കോ​ഴ്സി​ൽ സം​സ്ഥാ​ന​ത്ത് ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​ന് കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള സ്റ​റേ​റ്റ് ഇ​ന്ത്യ​ൻ സി​സ്റ്റം​സ് ഓ​ഫ് മെ​ഡി​സി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ള​ജ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​കു​ഞ്ഞി​രാ​മ​ൻ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ബി​എ​സ്എം​എ​സ് കോ​ഴ്സി​ന് സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യും പ്ര​വേ​ശ​ന കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക​യും ചെ​യ്ത സ​മ​യ​ത്താ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​വേ​ശ​ന കാ​ലാ​വ​ധി 15 വ​രെ ദീ​ർ​ഘി​പ്പി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് സി​ദ്ധ​യി​ലെ ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്.