ക​ര​കു​ളം ഗ​വ.​സ്കൂ​ളി​ല്‍ ഹ​രി​ത വി​ദ്യാ​ല​യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, October 13, 2019 12:20 AM IST
നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ഹ​രി​ത വി​ദ്യാ​ല​യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സം​സ്ഥാ​ന ശു​ചി​ത്വ​മി​ഷ​നും ക​ര​കു​ളം പ​ഞ്ചാ​യ​ത്തും ക​ര​കു​ളം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ക​ള​ക്റ്റേ​ഴ്സ് അ​റ്റ് സ്കൂ​ള്‍ പ്രോ​ഗ്രാം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​നി​ല അ​ധ്യ​ക്ഷ​യാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ല്‍ നാ​ലു സം​സ്ക​ര​ണ പെ​ട്ടി​ക​ള്‍ സ്ഥാ​പി​ച്ചു.

പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍, പേ​പ്പ​റു​ക​ള്‍, പാ​ല്‍ ക​വ​റു​ക​ള്‍, ഹാ​ര്‍​ഡ് കു​പ്പി​ക​ള്‍ തു​ട​ങ്ങി​യ​വ ത​രം തി​രി​ച്ച് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ന​ല്‍​കും. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ ശീ​ല​വും മാ​ലി​ന്യ സം​സ്ക​ര​ണ​വും ശീ​ല​മാ​ക്കാ​ന്‍ ശു​ചി​ത്വ​മി​ഷ​നു​മാ​യി ചേ​ര്‍​ന്ന് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ല്‍ ഹ​രി​ത വി​ദ്യാ​ല​യം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​സ​മി​തി അ​ധ്യ​ക്ഷ എ​സ്.​ചി​ത്ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. സു​രേ​ഷ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്. ല​ത, വി. ​ര​വീ​ന്ദ്ര​ന്‍, ഡി. ​വി​കാ​സ്, ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫെ​യ്സി, പി.​ടി.​എ. പ്ര​സി​ഡ​ന്റ് സു​ജു, സ​ന്തോ​ഷ് കു​മാ​ര്‍, ഉ​ല്ലാ​സ്, കെ.​ആ​ര്‍ സു​മേ​ഷ്, അ​ഭി​ജി​ത്ത്, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ൽ സ​തി​കു​മാ​ര്‍, വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പ​ൽ കെ.​എ​ന്‍.​ഗി​താ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.