കാ​വ​ല്ലൂ​ര്‍ മ​ധു​വി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം ആ​ഘാ​ത​മാ​യി; പാ​ർ​ട്ടി​യെ സ്നേ​ഹി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ
Monday, October 14, 2019 12:48 AM IST
പേ​രൂ​ര്‍​ക്ക​ട: പാ​ർ​ട്ടി​യെ​യും ജ​ന​ങ്ങ​ളെ​യും സ്നേ​ഹി​ച്ച ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വ്, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ, എ​ല്ലാ​യ്‌​പ്പോ​ഴും പു​ഞ്ചി​രി നി​റ​ഞ്ഞ വ്യ​ക്തി​ത്വം.

അ​ന്ത​രി​ച്ച കാ​വ​ല്ലൂ​ര്‍ മ​ധു​വി​നെ​ക്കു​റി​ച്ച് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും പ​റ​യാ​നു​ള്ള​ത് അ​താ​ണ്. എ​ല്ലാ​വ​ര്‍​ക്കും സ​ഹാ​യ​വു​മാ​യി മു​ന്നി​ലു​ണ്ടാ​കും, ആ​രോ​ടും വി​രോ​ധ​മി​ല്ല, അ​തു​കൊ​ണ്ട് ഇ​ദ്ദേ​ഹ​ത്തി​ന് ശ​ത്രു​ക്ക​ളു​മി​ല്ല.

1971-ല്‍ ​കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​രം​ഗ പ്ര​വേ​ശം. കോ​ണ്‍​ഗ്ര​സി​ലെ ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ നേ​താ​ക്ക​ള്‍​ക്കും ആ​വേ​ശ​വും സ്‌​നേ​ഹ​വു​മാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തോ​ട്.

വ​ട്ടി​യൂ​ര്‍​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ശേ​ഷം ശ​നി​യാ​ഴ്ച സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി രാ​ത്രി 11 നാണ് ഇ​ദ്ദേ​ഹം പി​രി​ഞ്ഞ​ത്.

ഇന്നലെ രാ​വി​ലെ സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് എ​ല്ലാ​പേ​രും ചേ​ര്‍​ന്നെ​ടു​ത്ത ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഫോ​ട്ടോ നൊ​മ്പ​ര​മാ​യി. മ​ണ്ണ​റ​ക്കോ​ണ​ത്തെ 110-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​വ​ശ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്.

കു​ഴ​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് ഇ​ദ്ദേ​ഹ​ത്തി​ന് പ​നി​ബാ​ധ​യു​ണ്ടാ​യി​രു​ന്നു.

അ​തി​ന്‍റെ അ​വ​ശ​ത​ക​ള്‍​ക്കി​ട​യി​ലും ക​ണി​ശ​ത​യോ​ടെ തെ​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കാ​വ​ല്ലൂ​ര്‍ മ​ധു മു​ഴു​കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ളി​ല്‍ വ​ള​രെ ക​ണി​ശ​ത പു​ല​ര്‍​ത്തി​യി​രു​ന്ന​യാ​ളാ​യി​രു​ന്നു മ​ധു.

കാ​വ​ല്ലൂ​ര്‍ മ​ധു​വി​ന്‍റെ മ​ര​ണ​വാ​ര്‍​ത്ത കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ക​ടു​ത്ത ആ​ഘാ​ത​മാ​യി.