കൈ​ക്കൂ​ലി: സി​ഐ​യ്ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി
Monday, October 14, 2019 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് ന​ട​ത്തി​പ്പു​കാ​രി​ൽ നി​ന്നു ഒ​രു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ പൂ​ജ​പ്പു​ര മു​ൻ സി​ഐ കെ. ​പ്രേം​കു​മാ​റി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ.
ഇ​തു സം​ബ​ന്ധി​ച്ച ഫ​യ​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രെ ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പൂ​ജ​പ്പു​ര സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ മ​ന്മ​ദ​ൻ, പ്ര​കാ​ശ് എ​ന്നി​വ​രെ​യാ​ണു തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സി​ഐ നി​ർ​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ​രാ​തി ന​ൽ​കി​യ​ത്. പൂ​ജ​പ്പു​ര ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.