മെ​ഡി​ക്ക​ൽ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
Monday, October 14, 2019 12:50 AM IST
ആ​റ്റി​ങ്ങ​ൽ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ​യും ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി​യുടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി.​കു​ഴി​യി​ൽ​മു​ക്ക് സാ​രാ​ഭാ​യി റി​ക്രി​യേ​ഷ​ൻ ക്ല​ബ് ഹാ​ളി​ൽ ന​ട​ത്തി​യ ക്യാ​മ്പ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​വ​ന​വ​ഞ്ചേ​രി രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ൽ ആ​റ്റി​ങ്ങ​ൽ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പി. ​ദേ​വി​ഭ​ര​ത​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​സ്. പ്ര​ദീ​പ്, മു​ൻ ചെ​യ​ർ​മാ​ൻ സി. ​ജെ. രാ​ജേ​ഷ് കു​മാ​ർ, വി​എ​സ്ആ​ർ എ ​സെ​ക്ര​ട്ട​റി സു​ധീ​ർ​രാ​ജ്, ജോ​യി​ൻ സെ​ക്ര​ട്ട​റി എ​ൻ. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.