മ​ഴ​യ​ത്തും വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​ത്സ​വ ല​ഹ​രി​യി​ൽ
Tuesday, October 15, 2019 12:41 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : വോ​ട്ടെ​ടു​പ്പി​ന് ആ​റു ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം ഉ​ത്സ​വ ല​ഹ​രി​യി​ലാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന മ​ഴ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വാ​ഹ​ന​പ​ര്യ​ട​ന​ത്തി​നു ത​ട​സ​മാ​കു​ന്നു​ണ്ടെ​ങ്കി​ലും സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ണു​ന്ന ആ​വേ​ശം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ ക​ടു​ത്ത രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന്‍റെ കൂ​ടി വേ​ദി​യാ​ക്കു​ക​യാ​ണ്.
രാ​ഷ്ട്രീ​യ​മാ​യി ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളും അ​തി​നു​ള്ള മ​റു​പ​ടി​യും സ​മ​ദൂ​രം മാ​റി ശ​രി​ദൂ​ര​മാ​കു​ന്ന​തി​ലെ വ്യാ​കു​ല​ത​ക​ളും പാ​ലാ​യി​ൽ നി​ന്നും വ​ട്ടി​യൂ​ർ​ക്കാ​വി​ലെ​ത്തി​യ​പ്പോ​ഴു​ള്ള എ​സ്എ​ൻ​ഡി​പി​യു​ടെ മ​നം മാ​റ്റ​വും ആ​കെ​ക്കൂ​ടി മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​ച്ചൂ​ടി​ലാ​ണ്.
വോ​ട്ടെ​ടു​പ്പി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ഈ ​മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട അ​ടി​യൊ​ഴു​ക്കു​ക​ൾ ഇ​ക്കു​റി ആ​രെ തു​ണ​യ്ക്കു​മെ​ന്ന ആ​കാം​ഷ​മാ​ത്ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്.

കു​ടും​ബ​സം​ഗ​മ​ങ്ങ​ളും ഗൃ​ഹ​സ​ന്ദ​ർ​ശ​ന​വു​മാ​യി മോ​ഹ​ൻ​കു​മാ​ർ

വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ ഏ​റെ സു​പ​രി​ചി​ത​നാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കാ​വ​ല്ലൂ​ർ മ​ധു​വി​ന്‍റെ വി​യോ​ഗം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ വ​ല്ലാ​തെ ദു:​ഖ​ത്തി​ലാ​ഴ്ത്തി. മ​ധു​വി​ന്‍റെ സം​സ്കാ​രം രാ​വി​ലെ​യാ​യ​തി​നാ​ൽ വൈ​കു​ന്നേ​ര​മാ​ണു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​മോ​ഹ​ൻ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണം ആ​രം​ഭി​ച്ച​ത്.
മ​ധു​വി​ന്‍റെ കാ​വ​ല്ലൂ​രു​ള്ള വീ​ട്ടി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച ഡി​സി​സി ഓ​ഫീ​സി​ലും തു​ട​ർ​ന്നു സം​സ്കാ​രം ന​ട​ന്ന ശാ​ന്തി​ക​വാ​ട​ത്തി​ലും ആ​ദ്യാ​വ​സാ​നം മോ​ഹ​ൻ​കു​മാ​ർ പ​ങ്കെ​ടു​ത്തു. ഗു​ണ്ടു​കോട് കോ​ള​നി​യി​ലെ വോ​ട്ട​ർ​മാ​രെ കാ​ണു​ന്ന​തി​നാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ പി​ന്നീ​ടു​ള്ള യാ​ത്ര.
വൈ​കു​ന്നേ​രം മൂ​ന്നി​ന് പേ​രൂ​ർ​ക്ക​ട ബാ​പ്പു​ജി ഗ്ര​ന്ഥ​ശാ​ല​യി​ൽ നി​ന്നാ​യി​രു​ന്നു വാ​ഹ​ന​പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്. കെ.​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ട്ട​യം മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ വാ​ഹ​ന പ​ര്യ​ട​നം.
സി​പി​ടി, ആ​ശ്ര​മം റോ​ഡ്, മ​ല​മു​ക​ൾ, കൃ​ഷ്ണ​ന​ഗ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി.
എം​എ​ൽ​എ​യാ​യി​രു​ന്ന​പ്പോ​ൾ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ്വീ​ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള മോ​ഹ​ൻ​കു​മാ​റി​ന്‍റെ ന​ന്ദി പ​റ​ച്ചി​ൽ. വ​ലി​യ​വി​ള, വേ​ട്ട​മു​ക്ക്, ക​ട്ട​ച്ച​ൽ റോ​ഡ് പ്ര​ദേ​ശ​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന്‍റെ വി​വി​ധ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ കെ.​മു​ര​ളീ​ധ​ര​ൻ പ​ങ്കെ​ടു​ത്തു.
ഇ​ന്ന​ലെ മോ​ഹ​ൻ​കു​മാ​റി​ന്‍റെ നി​യ​മ​സ​ഭാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള സ​മ്മോ​ഹ​നം പ​രി​പാ​ടി ശാ​സ്ത​മം​ഗ​ലം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം.​സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം
വേ​ദി പ​ങ്കി​ട്ട് പ്ര​ശാ​ന്ത്

മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മൂ​ന്നു പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ൽ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി വി.​കെ.​പ്ര​ശാ​ന്തി​ന്‍റെ വാ​ഹ​ന പ​ര്യ​ട​നം ഇ​ന്ന​ലെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ​ട്ടി​യൂ​ർ​ക്കാ​വ്, പേ​രൂ​ർ​ക്ക​ട, ന​ന്ത​ൻ​കോ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​തു​യോ​ഗം.
പൊ​തു​യോ​ഗ​ങ്ങ​ൾ​ക്കു മു​ന്പും ശേ​ഷ​വും മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ടു. സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ണ​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ൽ അ​ധി​ക​വും. ഇ​ട​തു​മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും പൂ​ർ​ത്തി​യാ​ക്കി​യെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം. മൂ​ന്നു പൊ​തു​യോ​ഗ​ങ്ങ​ളി​ലും അ​ദ്ദേ​ഹം ഇ​താ​വ​ർ​ത്തി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ ഉൗ​ർ​ജ്ജം പ​ക​രാ​ൻ വി.​കെ.​പ്ര​ശാ​ന്തി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥന​യോ​ടെയായിരുന്നു പ്ര​സം​ഗ​ത്തിന്‍റെ വി​രാ​മം.

ന​രേ​ന്ദ്ര​മോ​ദി​യു​ടെ
പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ
വാ​ഴ്ത്തി വോ​ട്ടു​തേ​ടി
സു​രേ​ഷ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വാ​നോ​ളം പു​ക​ഴ്ത്തി​യും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഇ​ക​ഴ്ത്തി​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​സ്.​സു​രേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം മു​ന്നേ​റു​ക​യാ​ണ്. വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പി​നു യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​രു​പോ​ലെ കു​റ്റ​ക്കാ​രാ​ണെ​ന്നും ത​നി​ക്ക​വ​സ​രം ന​ൽ​കി​യാ​ൽ കേ​ന്ദ്ര പ​ദ്ധ​തി​ക​ള​ട​ക്കം മ​ണ്ഡ​ല​ത്തി​ൽ കൊ​ണ്ടു​വ​ന്നു വി​ക​സ​ന​ത്തി​ന്‍റെ ഒ​രു പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ക്കു​മെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. ബി​ജെ​പി ​നേ​താ​ക്ക​ളാ​യ പി.​കെ.​കൃ​ഷ്ണ​ദാ​സ്, എം.​ടി.​ര​മേ​ശ് തു​ട​ങ്ങിയ നേ​താ​ക്ക​ളെ​ല്ലാം മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ കേ​ശ​വ​ദാ​സ​പു​രം, അ​ന്പ​ല​മു​ക്ക്, കു​ട​പ്പ​ന​ക്കു​ന്ന് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു.നേ​താ​ജി റോ​ഡ്, ചാ​രാ​ച്ചി​റ, ന​ന്ത​ൻ​കോ​ട്, ക​ന​ക​ന​ഗ​ർ, ക​വ​ടി​യാ​ർ, അ​ന്പ​ല​മു​ക്ക്, പേ​രൂ​ർ​ക്ക​ട എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി. കു​റ​വ​ൻ​കോ​ണ​ത്ത് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നംപി.​കെ.​കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.