സ്ത്രീ​യെ അ​പ​മാ​നി​ച്ച കേസ്: പ്രതിക്ക് ആറു മാസം തടവ്
Tuesday, October 15, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​യെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​യെ ആ​റു​മാ​സം ത​ട​വി​നു ശി​ക്ഷി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് പ്ര​ഭാ​ഷ് ലാ​ലാ​ണ് കൊ​ല്ലം ച​വ​റ കൊ​റ്റം​കു​ള​ങ്ങ​ര സ്വ​ദേ​ശി സ​ന്തോ​ഷി​നെ ശി​ക്ഷി​ച്ച​ത്.
തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പോ​ലീ​സി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഡി​ഡി​പി ബീ​ന​യാ​ണ് വാ​ദി​ക്കു​വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. ആ​റു​മാ​സം ത​ട​വ് കൂ​ടാ​തെ 5,000 രൂ​പ പി​ഴ​യും പ്ര​തി​യ്ക്ക് വി​ധി​ച്ചു.
പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ​യ​നു​ഭ​വി​ക്ക​ണം.