വെ​ട്ടു​കാ​ട് ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ളി​നു മു​ന്പ് മെ​യി​ൻറോ​ഡ് ടാ​ർ ചെ​യ്യ​ണം: സൗ​പ​ർ​ണി​ക തീ​രം
Friday, October 18, 2019 1:13 AM IST
തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ൾ ന​വം​ബ​ർ 15ന് ​കൊ​ടി​യേ​റു​ന്ന​തി​നു മു​ന്പാ​യി വേ​ളി ടൂ​റി​സ്റ്റ് വി​ല്ലേ​ജ് മു​ത​ൽ ശം​ഖു​മു​ഖം വ​രെ​യു​ള്ള മെ​യി​ൻ റോ​ഡ് വെ​ള്ള​ക്കെ​ട്ടു​ക​ളും മ​റ്റും പൂ​ർ​ണ​മാ​യും മാ​റ്റി ടാ​ർ ചെ​യ്തു സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് വെ​ട്ടു​കാ​ട് സൗ​പ​ർ​ണി​ക​തീ​രം ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

15 വ​ർ​ഷ​മാ​യി റോ​ഡ് പൂ​ർ​ണ​തോ​തി​ൽ ടാ​ർ ചെ​യ്യു​ന്നി​ല്ല. അ​വി​ട​വി​ടെ അ​റ്റ​കു​റ്റ പ​ണി​ക​ളാ​ണ് ചെ​യ്യു​ന്ന​ത്. വെ​ട്ടു​കാ​ട് ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ, കൊ​ച്ചു​വേ​ളി, മോ​സ്കോ ന​ഗ​ർ ഭാ​ഗം, കൊ​ച്ചു​വേ​ളി ദേ​വാ​ല​യ​ത്തി​നു മു​ൻ​വ​ശം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ കടന്നുപോകാനാവാത്ത അ​വ​സ്ഥ​യി​ലാ​ണ്. വെ​ട്ടു​കാ​ട് പ​ള്ളി​ക്കു വ​ട​ക്കു​ള്ള മെ​യി​ൻ റോ​ഡി​ലും വെ​ള്ള​ക്കെ​ട്ടു​ക​ളു​ണ്ട്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ക​വ​ർ​ന്നി​രി​ക്കു​ന്ന ചെ​റു​മ​ര​ങ്ങ​ളും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും നീ​ക്കി സു​ഗ​മ​മാ​യ സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണം. ശം​ഖു​മു​ഖം, വേ​ളി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മ​ധ്യേ​യു​ള്ള വെ​ട്ടു​കാ​ട് ക്രി​സ്തു​രാ​ജ​ന്‍റെ സ​ന്നി​ധി​യി​ലു​ള്ള റോ​ഡ് ടൂ​റി​സ്റ്റു വാ​ഹ​ന​ങ്ങ​ൾ നിറഞ്ഞ് തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്നു. റോ​ഡി​ന്‍റെ വീ​തി​യും കൂ​ട്ടാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണം. അ​ടി​യ​ന്തി​ര​മാ​യി ഡ്രെ​യി​നിം​ഗ് ലൈ​യി​നും ഓ​ട​യും സ്ഥാ​പി​ക്ക​ണ​മെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​വ ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​രും വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ​യും അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണം. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സൗ​പ​ർ​ണി​ക ബ​ന​ഡി​ക്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​റ്റൂ​ർ ബെ​ന​ഡി​ക്ട് ജെ​റാ​ൾ​ഡ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വെ​ട്ടു​കാ​ട് എം. ​തോ​മ​സ്, ട്ര​ഷ​റ​ർ ജോ​ണ്‍ ബ്രി​ട്ടോ, കൊ​ച്ചു​വേ​ളി ജെ​റാ​ൾ​ഡ് ജോ​ർ​ജ്, ചെ​റി​യ​തു​റ വി​ൻ​സെ​ന്‍റ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.