വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ വോ​ട്ട​ര്‍ പ​ട്ട​ിക​യി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണം: കെ. ​മു​ര​ളീ​ധ​ര​ന്‍
Friday, October 18, 2019 1:16 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലെ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ല​ത്തി​ല്‍ 15000ത്തോ​ളം വോ​ട്ട​ര്‍​മാ​രു​ടെ പേ​ര് ഇ​ര​ട്ടി​പ്പ് വ​ന്നി​ട്ടു​ണ്ട്. ഇ​ര​ട്ടി​പ്പു വ​ന്ന​തി​ല്‍ സി​പി​എ​മ്മു​കാ​രും ബി​ജെ​പി​ക്കാ​രു​മാ​ണു​ള്ള​ത്.

ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്കി​യ​താ​യും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ഇ​ര​ട്ടി​പ്പു വ​ന്ന പേ​രു​ക​ളി​ല്‍ കൂ​ടു​ത​ലും ബി​ജെ​പി​ക്കാ​രാ​ണ്. ഇ​ര​ട്ടി​പ്പ് വ​ന്ന​വ​രു​ടെ പേ​രും വി​ലാ​സ​വും ഒ​ന്നാ​ണെ​ങ്കി​ലും ഇ​ല​ക്‌​ഷ​ന്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ര​ണ്ടാ​ണ്. ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍​ഡ് സ​മ്പാ​ദി​ക്കു​ന്ന​തും ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ബൂ​ത്തു​ക​ളി​ല്‍ പേ​രു ചേ​ര്‍​ക്കു​ന്ന​തും ജ​യി​ല്‍ ശി​ക്ഷ​വ​രെ കി​ട്ടാ​വു​ന്ന കു​റ്റ​മാ​ണ്. പേ​രു ചേ​ര്‍​ത്ത​വ​രും ഇ​തി​ന് കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം കു​റ്റ​ക്കാ​രാ​ണ്.

ഇ​പ്പോ​ള്‍ ഇ​ത് നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ത​രം ക്ര​മ​ക്കേ​ടു​ക​ള്‍ വ്യാ​പ​ക​മാ​വും. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റെ​ക്കു​റി​ച്ച് ത​ങ്ങ​ള്‍​ക്ക് വ​ലി​യ പ​രാ​തി​യി​ല്ല. ഒ​രു പ​രി​ധി​വ​രെ നി​ഷ്പ​ക്ഷ​നാ​ണ്. അ​ദ്ദേ​ഹം ത​ങ്ങ​ളു​ടെ പ​രാ​തി ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​നു​കൂ​ലി​ക്കു​ന്ന​വ​രെ സ്വാ​ഗ​തം ചെ​യ്യും, പ്ര​തി​കൂ​ലി​ക്കു​ന്ന​വ​രെ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കും അ​താ​ണ് യു​ഡി​എ​ഫി​ന്‍റെ ശൈ​ലി. 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വ​ര്‍​ത്ത​ന​മാ​വും വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ഇ​ത്ത​വ​ണ ഉ​ണ്ടാ​വു​ക.

എ​ല്‍​ഡി​എ​ഫ് ര​ണ്ടാം സ്ഥാ​ന​ത്ത് വ​ര​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ​യും ആ​ഗ്ര​ഹം. 30,000 ത്തി​ല്‍ താ​ഴെ​യാ​വും ബി​ജെ​പി​ക്ക് കി​ട്ടു​ന്ന വോ​ട്ട്. ശ​ബ​രി​മ​ല​യു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മ​ല്ല പ​ള്ളി​ക​ളു​ടെ കാ​ര്യ​ത്തി​ലും സ​ര്‍​ക്കാ​രും കോ​ട​തി​ക​ളും തീ​രു​മാ​ന​മെ​ടു​ക്ക​രു​തെ​ന്ന​താ​ണ് യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ട്. ബി​ജെ​പി ജ​യി​ക്ക​രു​തെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന സി​പി​എ​മ്മു​കാ​രും യു​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്യു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.