ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റ് : സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടു
Tuesday, October 22, 2019 12:02 AM IST
ആ​റ്റി​ങ്ങ​ൽ: ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റ് പൂ​ട്ടി​ക്കു​ന്ന​തി​നാ​യി ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ ജ​ന​കീ​യ സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടു. ചെ​റു​വ​ള്ളി​മു​ക്കി​ലെ ഔ​ട്ട് ലെ​റ്റ് അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നാ​യി സ​മ​രം ന​ട​ത്തി​യ ജ​ന​കീ​യ സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​നും ഒ​ന്നാം വാ​ർ​ഡ് മെ​മ്പ​റു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ൻ​സാ​ർ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഗോ​പ​കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ബി .​എ​സ്. ബി​ജു​കു​മാ​ർ, ഷാ​ജ​ഹാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു പ്ര​ദീ​പ്, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ചെ​റു​വ​ള്ളി​മു​ക്ക് ബി​ജു, ആ​ർ. എ​സ്. രാ​ജീ​വ്, ദ​ഞ്ചു ദാ​സ് ചെ​റു​വ​ള്ളി​മു​ക്ക്, ജ​യ​ദേ​വ​ൻ പി​ള്ള എ​ന്നി​വ​രെ​യാ​ണ് ആ​റ്റി​ങ്ങ​ൽ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വെ​റു​തെ​വി​ട്ട​ത്.

2017 ൽ ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ മ​ദ്യ​ശാ​ല ചെ​റു​വ​ള്ളി​മു​ക്കി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​നെ​തി​രെ​യാ​ണ് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ മ​നു​ഷ്യ മ​തി​ൽ തീ​ർ​ത്ത് 113 ദി​വ​സം ഉ​പ​രോ​ധം ന​ട​ത്തി​യ​ത്.ഹൈക്കോ​ട​തി ഉ​ത്ത​ര​വ് ലം​ഘ​ച്ചു​വെ​ന്നും മ​ദ്യ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്ക് തൊ​ഴി​ൽ ത​ട​സമുണ്ടാക്കിയെന്ന് കാ​ട്ടി​യാ​ണ് സ​മ​ര​സ​മി​തി ക​ൺ​വീ​ന​റെ ഒ​ന്നാം​പ ്ര​തി​യാ​ക്കി​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​തി​ക​ളാ​ക്കി​യും ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് കേ​സ് ചാ​ർ​ജ് ചെ​യ്ത​ത്. ​ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ളാ​ദ പ്ര​ക​ട​നം ന​ട​ത്തി.