മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ര​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി
Wednesday, October 23, 2019 12:22 AM IST
ക​ഴ​ക്കൂ​ട്ടം : ക​ഠി​നം​കു​ളം മ​ര്യ​നാ​ട് തീ​ര​ത്ത് കൂ​റ്റ​ൻ മ​ത്സ്യ​ബ​ന്ധ​ന ഡ്രോ​ളിം​ഗ് ബോ​ട്ട് ക​ര​യി​ലേ​യ്ക്കി​ടി​ച്ചു​ക​യ​റി. ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ കു​ള​ച്ച​ൽ വാ​ണി​യ​ക്കു​ടി സ്വ​ദേ​ശി വ്യാ​ക​പൂ​വി​ന്‍റെ ര​ക്ഷ​ക​ൻ എ​ന്ന ബോ​ട്ടാ​ണ് ഇ​ന്ന​ലെ വെ​ളു​പ്പി​ന് മ​ര്യ​നാ​ട് തീ​ര​ത്ത് ഇ​ടി​ച്ചു ക​യ​റി​യ​ത്.

ബോ​ട്ട് ക​ട​ലി​ൽ ഇ​റ​ക്കാ​ൻ പു​ല​ർ​ച്ചേ മു​ത​ൽ ന​ട​ത്തി​വ​രു​ന്ന പ​രി​ശ്ര​മ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്.​കു​ള​ച്ചി​ലി​ൽ നി​ന്ന് മൂ​ന്ന് ബോ​ട്ടു​ക​ളെ​ത്തി​ച്ചു വ​ടം കെ​ട്ടി ക​ട​ലി​ലി​റ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ന്ന​ലെ വൈ​കു​വോ​ളം ന​ട​ന്ന​ത്.

പോ​ലീ​സി​ന്‍റെ​ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ബോ​ട്ടി​ന് മു​ന്നി​ലും പി​ന്നി​ലും വ​ടം കെ​ട്ടി വ​ലി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.​ഇ​തി​ന് മു​ൻ​പും മ​ര്യ​നാ​ട്, തു​മ്പ, സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് തീ​ര​ങ്ങ​ളി​ൽ സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഫി​ഷ​റീ​സ് വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഒ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.60 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ര​ക്ഷ​ക​ൻ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യം കൊ​ല്ലം നീ​ണ്ട​ക​ര​യി​ൽ വി​റ്റ ശേ​ഷം 12 അം​ഗം തൊ​ഴി​ലാ​ളി​ക​ള​ട​ങ്ങു​ന്ന സം​ഘം കു​ള​ച്ച​ലേ​ക്ക് മ​ട​ങ്ങ​വേ ശ​ക്ത​മാ​യ കാ​റ്റി​ൽ​പ്പെ ബോ​ട്ട് ക​ര​ക്ക​ടി​ഞ് ക​യ​റി​യ​താ​കാ​മെ​ന്നാ​ണ് ക​ഠി​നം​കു​ളം പോ​ലീ​സ് പ​റ​യു​ന്ന​ത്.