വീ​ടി​നു മു​ക​ളി​ല്‍ പാ​റ​ക്ക​ല്ലു​ക​ള്‍ വീ​ണു
Wednesday, October 23, 2019 12:22 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വീ​ടി​നു മു​ക​ളി​ലേ​ക്ക് പാ​റ​ക്ക​ല്ലു​ക​ള്‍ വീ​ണ​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. ഉ​രു​ള്‍​പൊ​ട്ട​ലെ​ന്ന് സം​ശ​യി​ച്ച് ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ​യും റ​വ​ന്യൂ അ​ധി​കൃ​ത​രും, ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
വാ​മ​ന​പു​രം ഈ​ട്ടി​മൂ​ട് ജി.​കെ. നി​വാ​സി​ല്‍ കു​ഞ്ഞു​മോ​ന്‍റെ വി​ടി​നു മ​കു​ളി​ലേ​ക്കാ​ണ് പാ​റ​ക​ള്‍ വീ​ണ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം.
ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ഒ​ലി​ച്ചു വ​ന്ന വെ​ള്ള​ത്തോ​ടൊ​പ്പം മ​ണ്ണും, ഉ​രു​ള​ന്‍ പാ​റ​ക്ക​ല്ലു​ക​ളും വീ​ടി​നു​മേ​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് വീ​ടി​നു മു​ക​ളി​ലെ കു​ന്നി​ന്‍ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​വി​ടെ​യു​ള്ള പാ​റ​ക​ളി​ല്‍ വി​ള്ള​ല്‍ കാ​ണ​പ്പെ​ടു​ക​യും കൂ​ടി ചെ​യ്ത​തോ​ടെ നാ​ട്ടു​കാ​ര്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ വി​വ​ര​മ​റി​ച്ചു.
നെ​ടു​മ​ങ്ങാ​ട് ത​ഹ​സില്‍​ദാ​ര്‍, ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്ത​മാ​കു​ന്ന പ​ക്ഷം മ​ണ്ണി​ടി​ച്ചി​ലി​നും കൂ​ടു​ത​ല്‍ പാ​റ​ക​ള്‍ ഉരു​ണ്ട് വ​രാ​നും സാ​ദ്ധ്യ​ത​യു​ണ്ട​ന്ന് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് കു​ടം​ബ​ത്തി​ന്‍റെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ട​ത്ത് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റി താ​മ​സി​ക്കാ​ന്‍ നി​ര്‍​ദ​ശേി​ച്ചി​ട്ടു​ണ്ട്.