നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍​സ്റ്റേ​ഷ​നി​ലെ ഒരു ഫോ​ണ്‍ നി​ശ്ച​ലം
Wednesday, October 23, 2019 12:24 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റി​ലെ ഒ​രു ഫോ​ൺ നി​ശ്ച​ല​മാ​ണെ​ന്ന് ആ​രോ​പ​ണം.
0471 2222101 എ​ന്ന ടെ​ലി​ഫോ​ണി​ൽ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ന്പോ​ള്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ഇൗ ​ന​ന്പ​ർ നി​ല​വി​ലി​ല്ലാ​യെ​ന്ന പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. 0471 2222307 എ​ന്ന ന​ന്പ​രി​ലെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യ മ​റ്റൊ​രു ടെ​ലി​ഫോ​ണും ഈ ​സ്റ്റേ​ഷ​നി​ലു​ണ്ട്.

ഞാ​റു​ന​ടീ​ൽ ഉ​ത്സ​വം

ആ​റ്റി​ങ്ങ​ൽ: ചി​റ​യി​ൻ​കീ​ഴ് വ​ലി​യ​ഏ​ല അ​യ്യ​ൻ​കാ​ളി മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ മൂ​ന്നി​ന് ഞാ​റു​ന​ടീ​ൽ ഉ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ൽ കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​അ​ൻ​സാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ. ​തു​ള​സി പ​മ്മം​കോ​ട്, സെ​ക്ര​ട്ട​റി എ​സ്. പ്ര​കാ​ശ​ൻ ചി​ല​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.