ദൈ​വ​ദാ​സ​ൻ ഫാ.​അ​ദെ​യോ​ദാ​ത്തൂ​സ് ഓ​ർ​മത്തി​രു​നാ​ൾ
Wednesday, October 23, 2019 12:25 AM IST
മു​തി​യാ​വി​ള: ദൈ​വ​ദാ​സ​ൻ ഫാ.​അ​ദെ​യോ​ദാ​ത്തൂ​സി​ന്‍റെ 51 -ാം ഓ​ർ​മത്തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. മു​തി​യാ​വി​ള സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മു​തി​യാ​വി​ള​യി​ലെ ഫാ.​അ​ദെ​യോ​ദാ​ത്തൂ​സ് സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ തി​രി​തെ​ളി​ച്ച ബി​ഷ​പ് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ ബ​ലി​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.വ​ഴു​ത​ക്കാ​ട് കാ​ർ​മ്മ​ൽ​ഹി​ൽ ആ​ശ്ര​മം വൈ​സ് പ്രോ​സ്റ്റു​ലേ​റ്റ​ർ ഫാ. ​കു​ര്യ​ൻ ആ​ലു​ങ്ക​ൽ , ഇ​ട​വ​ക വി​കാ​രി ഫാ.​വ​ൽ​സ​ല​ൻ ജോ​സ് ഫാ.​ബി​നു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യി​ലെ വി​വി​ദ ഫൊ​റോ​ന​ക​ളി​ൽ വി​ശ്വ​സ ദീ​പ​ശി​ഖാ​പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.