ഇ​ര​ട്ട നി​കു​തി ഒഴിവാക്കണം: കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സിയേഷൻ
Thursday, November 14, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന സ​ർ​ക്കാ​ർ സി​നി​മാ വ്യ​വ​സാ​യ​ത്തി​നു മാ​ത്രം ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ര​ട്ട നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​എ​സ്ടി ന​ട​പ്പാ​യ​പ്പോ​ൾ 100 രൂ​പ വ​രെ വി​ല​യു​ള്ള സി​നി​മാ ടി​ക്ക​റ്റി​ന് 18 ശ​ത​മാ​നം എ​ന്നും അ​തി​നു മു​ക​ളി​ലു​ള്ള ടി​ക്ക​റ്റി​ന് 28 ശ​ത​മാ​നം എ​ന്നും നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഫി​ലിം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ വ​ഴി രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള സി​നി​മാ സം​ഘ​ട​ന​ക​ൾ നി​ര​ന്ത​രം ന​ട​ത്തി​യ സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ര​ക്കു​ക​ളി​ൽ ഇ​ള​വ് വ​രു​ത്തി. എ​ന്നാ​ൽ ത​ദേ​ശ​സ്വ​യം​ഭ​ര​ണ ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​നോ​ദ നി​കു​തി കൂ​ടി ചു​മ​ത്തി പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ഇ​തു​മൂ​ലം ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന​ത്. ഇ​തു സി​നി​മാ വ്യ​വ​സാ​യ​ത്തെ ത​ന്നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ചു നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ സി​നി​മ​ക​ള​ട​ക്കം നി​ർ​ത്തി​വ​ച്ച് അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​യ്ക്കു പോ​കാ​ൻ ത​ങ്ങ​ൾ നി​ർ​ബ​ന്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.