മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കു​ന്ന ഗ​വേ​ഷ​ണ​ത്തി​ന് പ​രി​ഗ​ണ​ന നൽകും : മ​ന്ത്രി കെ.​കെ. ശൈ​ല​ജ
Saturday, November 16, 2019 12:42 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: വി​വി​ധ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കു​ന്ന ഗ​വേ​ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഡ​യ​മ​ണ്ട് ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്തു​ള്ള ഗ​വേ​ഷ​ണ​ത്തി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​കും​വി​ധം ന​യ​രൂ​പീ​ക​ര​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ വി​വി​ധ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ 400ല​ധി​കം ബി​രു​ദ ബി​രു​ദാ​ന​ന്ത​ര മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും ഡോ​ക്ട​ര്‍​മാ​രും പ​ങ്കെ​ടു​ക്കു​ന്ന നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഓ​ണ്‍ സ്റ്റു​ഡ​ന്‍റ്സ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്പൊ​തു​ജ​നാ​രോ​ഗ്യം പു​തി​യ സാ​ധ്യ​ത​ക​ള്‍ എ​ന്ന പ്ര​മേ​യ​ത്തെ അ​ധി​ക​രി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്.

ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ന്‍ ഖോ​ബ്ര​ഗ​ഡെ, ഡോ. ​വി. രാ​മ​ന്‍​കു​ട്ടി, പ്ലാ​നിം​ഗ് ബോ​ര്‍​ഡ് അം​ഗം ഡോ. ​ബി. ഇ​ക്ബാ​ല്‍, ഡോ. ​സു​ന്ദ​രി ര​വീ​ന്ദ്ര​ന്‍, ഡോ. ​ഡെ​ന്നീ​സ് റോ​ബ​ര്‍​ട്ട്, ഡോ. ​സ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പൊ​തു​ജ​നാ​രോ​ഗ്യ ക്വി​സ്, ഗ​വേ​ഷ​ണ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള അ​നു​ബ​ന്ധ വ​ര്‍​ക് ഷോ​പ്പ് എ​ന്നി​വ​യും സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ണ്ടാ​കും.