പ്ര​ഥ​മ വ​നി​താ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ഇ​ട​യ്ക്കോ​ട് ഗ​വ. എ​ൽപി ​സ്കൂ​ളി​ന്‍റെ ആ​ദ​ര​വ്
Saturday, November 16, 2019 12:44 AM IST
ആ​റ്റി​ങ്ങ​ൽ: വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ ആ​ദ്യ വ​നി​താ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റായ സ​രി​ഗ ജ്യോ​തി​യെ ഇ​ട​യ്ക്കോ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഊ​രൂ​പൊ​യ്ക പൂ​ക്ക​ളം വീ​ട്ടി​ൽ ജ്യോ​തി​കു​മാ​ർ ശ്രീ​ല​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ സ​രി​ഗ ജ്യോ​തി​യെ അ​വ​രു​ടെ വ​സ​തി​യി​ലെ​ത്തി ആ​ദ​രി​ച്ച​ത്. കു​ട്ടി​ക​ൾ ഉ​ന്ന​യി​ച്ച കൊ​ച്ചു സം​ശ​യ​ങ്ങ​ൾ​ക്ക് ഉ​പ​ദേ​ശ​ങ്ങ​ളാ​യും സ​ന്ദേ​ശ​ങ്ങ​ളാ​യും സ​രി​ഗ മ​റു​പ​ടി ന​ൽ​കി.