യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം ​; കാ​ട്ടാ​ക്ക​ട ഡി​പ്പേ​യ്ക്ക് 75 ബ​സു​ക​ൾ അ​നു​വ​ദി​ച്ചു
Saturday, November 16, 2019 12:45 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട മേ​ഖ​ല​യി​ലെ യാ​ത്രാ ക്ലേ​ശ​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നു.​കാ​ട്ടാ​ക്ക​ട ഡി​പ്പേ​യ്ക്ക് 75 ബ​സു​ക​ൾ​ക്കൂ​ടി അ​നു​വ​ദി​ച്ച​താ​യി കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്ന് കാ​ട്ടാ​ക്ക​ട - കു​രു​തം​കോ​ട്, മൂ​ന്നാ​റ്റ്മു​ക്ക് സ​ർ​വീ​സ് ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വ​രെ​യും, കാ​ട്ടാ​ക്ക​ട-​മെ​ഡി​ക്ക​ൽകോ​ള​ജ് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സ് ആ​റ്റി​ങ്ങ​ൽ വ​രെ​ നീ​ട്ടി​യ​താ​യും, കാ​ട്ടാ​ക്ക​ട ചെ​മ്പൂ​ര്- ചെ​മ്പ​ക​പ്പാ​റ റൂ​ട്ടി​ൽ 12 ട്രി​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നും ന​ട​പ​ടിയാ​യി.
കൂ​ടാ​തെ ഡി​പ്പോ​യി​ൽ നി​ന്ന് നി​ർ​ത്ത​ലാ​ക്കി​യി​രു​ന്ന കൊ​റ്റം​പ​ള്ളി സ​ർ​വീ​സ്, കാ​ട്ടാ​ക്ക​ട-​കീ​ഴാ​റൂ​ർ സ​ർ​വീ​സ് എ​ന്നി​വ​യും, പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ൽ നി​ന്ന് കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മു​ന്പ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഭ​ഗ​വ​തി​ന​ട- മു​ക്കു​ന്നി​മ​ല-വെ​ള്ളാ​പ്പ​ള്ളി, എ​രു​ത്താ​വൂ​ർ- ചെ​റു​കോ​ട്- കാ​ട്ടാ​ക്ക​ട എ​ന്നീ സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കാ​നും തീ​രു​മാ​ന​മാ​യി.
നി​ല​വി​ൽ കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ൽ നി​ന്ന് 68 സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
അ​തി​ൽ ര​ണ്ടു സൂ​പ്പ​ർ​ഫാ​സ്റ്റ്, 14 പാ​സ​ഞ്ച​ർ, 48 ഓ​ർ​ഡി​ന​റി, നാ​ല് ജ​ൻ​റം എ​ന്നീ സ​ർ​വീ​സു​ക​ൾ ആ​ണ് ന​ട​ത്തി വ​രു​ന്ന​ത്. ഈ ​സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി 75 ബ​സു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
നി​ല​വി​ൽ കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ ഒ​ന്നും നി​ർ​ത്ത​ലാ​ക്കി​യി​ട്ടി​ല്ലെ​ന്നും, യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​വും വ​രു​മാ​ന വ​ർ​ധ​ന​വും ക​ണ​ക്കി​ലെ​ടു​ത്ത് ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും, പ്ര​വ​ർ​ത്ത​ന ചെ​ല​വി​ന് പോ​ലും വ​രു​മാ​നം ല​ഭി​ക്കാ​ത്ത വി​ധം യാ​ത്ര​ക്കാ​ർ കു​റ​വു​ള്ള ചി​ല സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് നി​ർ​ത്തി​വ​ച്ചി​ട്ടു​ള്ള​തെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ധി​ക്യ​ത​ർ പ​റ​ഞ്ഞു.
പു​തി​യ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൻ​മേ​ൽ സാ​ധ്യ​താ പ​ഠ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ ആ​രം​ഭി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.