മാ​ന​വ സൗ​ഹൃ​ദ സ​ദ​സ് ഇ​ന്ന്
Sunday, November 17, 2019 12:20 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ന​ബി​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​ല്ല​മ്പാ​റ ജ​മാ​അ​ത്തി​ൽ ഇ​ന്നു മു​ത​ൽ 21വ​രെ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കു​ന്ന മാ​ന​വ സൗ​ഹൃ​ദ സ​ദ​സോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്ക​മാ​വു​ക. ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന യോ​ഗ​ത്തി​ൽ ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ല്ല​മ്പാ​റ എം.​എ. താ​ജ് ആ​രു​ഡി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം മു​ഹ​മ്മ​ദ് നൗ​ഫ​ല്‍ മ​ന്നാ​നി, അ​ന്ത​ര്‍​ദേ​ശീ​യ ശ്രീ ​നാ​രാ​യ​ണ​ഗു​രു പ​ഠ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ.​എം.​എ. സി​ദ്ദീ​ഖ്എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രാ​ത്രി 7.30ന് ​ജാ​ബി​ര്‍ ഇ​ട​പ്പാ​ള്‍ ന​ട​ത്തു​ന്ന മ​ത പ്ര​ഭാ​ഷ​ണം. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ 20 വ​രെ രാ​ത്രി 7.30ന് ​ച​ട​യ​മം​ഗ​ലം ഷ​ഹീ​റു​ദീ​ന്‍ മ​ന്നാ​നി പ്ര​ഭാ​ഷ​ണം ന​ട​ത്തും. 21 രാ​വി​ലെ 10ന് ​റാ​ത്തീ​ബ് മ​ജ്‌​ലി​സ്. വൈ​കു​ന്നേ​രം 5.30ന് ​സ​മാ​പ​ന സ​മ്മേ​ള​നം. സ്വാ​മി ആ​ത്മ​ദാ​സ് യ​മി ധ​ര്‍​മ്മ​പ​ക്ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും.